മാന ഭംഗത്തിനെതിരെ പരാതി ; 16 കാരിയെ വീട്ടില്‍ കയറി തീ കൊളുത്തി കൊലപ്പെടുത്തി

മാന ഭംഗത്തിനെതിരെ പരാതി ; 16 കാരിയെ വീട്ടില്‍ കയറി തീ കൊളുത്തി കൊലപ്പെടുത്തി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി ജീവനോടെ കത്തിച്ചു കൊന്നു. ജാര്‍ഖണ്ഡിലെ ചത്ര ജില്ലയിലാണ് സംഭവം. മാതാപിതാക്കളുടെ മുന്നില്‍ വച്ചായിരുന്നു ക്രൂരത.

കഴിഞ്ഞ ദിവസം രാത്രിയാണ് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ നാലു യുവാക്കള്‍ തട്ടിക്കൊണ്ട് പോയിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഇവര്‍ മദ്യപിച്ചിരുന്നു.പീഡന വിവരം പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കുകയും പിതാവ് പഞ്ചായത്തില്‍ പരാതി നല്‍കുകയും ചെയ്തു. പഞ്ചായത്ത് യുവാക്കള്‍ക്ക് നൂറു സിറ്റപ്പ് ശിക്ഷയും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വീട്ടുകാരെ ഉപദ്രവിച്ചു. മാതാപിതാക്കളുടെ മുന്നില്‍ വച്ച് തീ കൊളുത്തുകയായിരുന്നു. പരാതിയില്‍ യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.

Other News in this category4malayalees Recommends