നാനി നിരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചു ; ആ പെണ്‍കുട്ടികള്‍ ഇപ്പോഴും കരയുകയാണ് ; സിനിമയേക്കാള്‍ നന്നായി ജീവിതത്തില്‍ നാനി അഭിനയിക്കുന്നുണ്ടെന്ന് ശ്രീറെഡ്ഡി

നാനി നിരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചു ; ആ പെണ്‍കുട്ടികള്‍ ഇപ്പോഴും കരയുകയാണ് ; സിനിമയേക്കാള്‍ നന്നായി ജീവിതത്തില്‍ നാനി അഭിനയിക്കുന്നുണ്ടെന്ന് ശ്രീറെഡ്ഡി
നാനി നിരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും ആ പെണ്‍കുട്ടികള്‍ ഇപ്പോഴും കരയുകയാണെന്നും നടി ശ്രീ റെഡ്ഢി ആരോപിച്ചു. സിനിമയിലേക്കാള്‍ നന്നായി നാനി ജീവിതത്തില്‍ അഭിനയിക്കുന്നുണ്ടെന്നും നടി പരിഹസിച്ചു. എന്നാല്‍ ആരോപണത്തില്‍ നാനി പ്രതികരിച്ചിട്ടില്ല.

'നിങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തിലും വളരെ നന്നായി അഭിനയിക്കുന്നുണ്ട്, സ്‌ക്രീനിലുള്ള പോലെ സ്വാഭാവികമായി. പക്ഷേ അത് നിങ്ങളുടെ മുഖംമൂടിയാണ്. നിങ്ങള്‍ എപ്പോഴും പറയാറുളളത് ജീവിതത്തില്‍ ഒരുപാട് സഹിക്കേണ്ടി വന്നിട്ടുണ്ടെന്നാണ്. എന്നാല്‍ അത് പ്രേക്ഷകരെ കൈയിലെടുക്കാനുള്ള വൈകാരികപ്രകടനം മാത്രമാണ്. നിങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അതിഗംഭീരമായ നാടകമാണ് അവതരിപ്പിക്കുന്നത്. നിങ്ങളാല്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട പെണ്‍കുട്ടികള്‍ ഇപ്പോഴും കരയുകയാണ്. ഒന്നോര്‍ത്തോളൂ, ദൈവം എപ്പോഴും നീതിയുടെ കൂടെയാണ്. നിങ്ങള്‍ ശിക്ഷിക്കപ്പെടാന്‍ സമയം എടുക്കുമായിരിക്കും. എന്നാല്‍ നിങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യും.' ശ്രീ റെഡ്ഢി പറഞ്ഞു.

വലിയ താരങ്ങള്‍ വളരെ നന്നായി പെരുമാറാന്‍ അറിയുന്നവരാണ്. താങ്കളുടെ സഹപ്രവര്‍ത്തകരായ ചരണ്‍, മഹേഷ് ബാബു, ജൂനിയര്‍ എന്‍ ടി ആര്‍ എന്നിവരെ കണ്ടു പഠിക്ക ണമെന്ന് ശ്രീ പറഞ്ഞു. പുതുമുഖ സംവിധായകരോട് നാനിക്ക് പുച്ഛമാണ്. അയാള്‍ അവരെ അംഗീകരിക്കാറില്ല. വലിയൊരു താരമായി മാറിയെന്ന തോന്നലുകൊണ്ടാണ് അങ്ങനെ പെരുമാറുന്നതെന്നും നടി കുറ്റപ്പെടുത്തി.

Other News in this category4malayalees Recommends