തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്ന് നവാസ് ഷെരീഫ് ; മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകരരാണെന്ന പ്രസ്താവന മുന്‍ പാക് പ്രധാനമന്ത്രി വിഴുങ്ങി

തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്ന് നവാസ് ഷെരീഫ് ; മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകരരാണെന്ന പ്രസ്താവന മുന്‍ പാക് പ്രധാനമന്ത്രി വിഴുങ്ങി
മുംബൈ ഭീകരാക്രമണത്തെ കുറിച്ച് താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. മുംബൈ ഭീകരാക്രമണത്തില്‍ പാക് ഭീകരരുടെ പങ്ക് സമ്മതിച്ച് കൊണ്ട് ഡോണ്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖം വിവാദമായതിനെ തുടര്‍ന്നാണ് ഷെരീഫിന്റെ വിശദീകരണം. ഷെരീഫിന്റെ വക്താവാണ് മുന്‍ പരാമര്‍ശം നിഷേധിച്ച് കൊണ്ട് മാധ്യമങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടും രംഗത്ത് വന്നത്.

ഷെരീപിന്റെ പ്രസ്താവന ആദ്യം മുതല്‍ തന്നെ ഇന്ത്യന്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. അറിഞ്ഞോ ്‌റിയാതെയോ നിര്‍ഭാഗ്യവശാല്‍ ചില പാക് ഇലക്‌ട്രോണിക് മാധ്യമങ്ങളും വസ്തുതകള്‍ തിരക്കാതെ അതിന് കുടപിടിച്ചു വക്താവ് പറഞ്ഞു.

പാകിസ്താന്റെ സുരക്ഷ, സംരക്ഷണം എന്നിവ അടക്കമുള്ള വിഷയങ്ങളില്‍ നവാസ് ഷെരീഫിന് മറ്റാരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും സ്വന്തം പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് വരെ അദ്ദേഹം ആക്രമണം നേരിടുകയാണെന്നും വക്താവ് പ്രതികരിച്ചു.

166 പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകരരാണെന്ന് നവാസ് ഷെരീഫ് തുറന്നുസമ്മതിക്കുകയായിരുന്നു.

Other News in this category4malayalees Recommends