കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ തോറ്റു ; ഇത് കോണ്‍ഗ്രസിന് കിട്ടിയ ഏറ്റവും വലിയ തിരിച്ചടി

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ തോറ്റു ; ഇത് കോണ്‍ഗ്രസിന് കിട്ടിയ ഏറ്റവും വലിയ തിരിച്ചടി
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ തോറ്റു. 13000ത്തിലേറെ വോട്ടുകള്‍ക്കാണ് സിദ്ധരാമയ്യയുടെ തോല്‍വി. ജെ.ഡി.എസ് നേതാവ് ജി.ടി ദേവ ഗൗഡയ്ക്കാണ് ഇവിടെ വിജയം. ദേവ ഗൗഡയ്ക്ക് 28741 വോട്ടും സിദ്ധരാമയ്ക്ക് 15061 വോട്ടുകളുമാണ് ലഭിച്ചത്. ഇവിടെ ബി.ജെ.പിയുടെ ഗോപാല്‍ റാവുവിന് 2000 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബദാമിയിലും സിദ്ധരാമയ്യ പിന്നിലാണ്.

സിദ്ധരാമയ്യയുടെതുള്‍പ്പെടെ പരാജയം ഉറപ്പുവരുത്തുന്നതില്‍ ബി.ജെ.പിയ്ക്കും ജെ.ഡി.എസിനുമിടയില്‍ രഹസ്യ ധാരണയുണ്ട് എന്നായിരുന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു വേളയില്‍ ഉന്നയിച്ച പ്രധാന ആരോപണം.

രാഷ്ട്രീയ ജീവിതത്തില്‍ സിദ്ധരാമയ്യ ഇതിന് മുന്‍പ് നാല് തവണ വിജയിച്ച് കയറിയ മണ്ഡലമാണ് കര്‍ണാടകയിലെ ചാമുണ്ഡേശ്വരി. എന്നാല്‍, ഇത്തവണ ഈ മണ്ഡലത്തില്‍ അദ്ദേഹത്തിന് കാലിടറി. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതായി രാഷ്ട്രീയ നിരീക്ഷകര്‍ മുന്നോട്ടുവെയ്ക്കുന്ന കാരണം ജെഡിഎസ്ബിജെപി രഹസ്യധാരണയാണൈന്നാണ്.

ബിജെപിയുടെ ബി ടീമായിട്ടാണ് ജെഡിഎസ് പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ രഹസ്യധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചു എന്നുവേണം ചാമുണ്ഡേശ്വരിയിലെ ഫലങ്ങള്‍ തെളിയിക്കുന്നത്.

എസ്.ആര്‍. ഗോപാല്‍റാവുവായിരുന്നു ഇവിടുത്തെ ബിജെപി സ്ഥാനാര്‍ത്ഥി. സിദ്ധരാമയ്യയെ പോലൊ ശക്തനായൊരു നേതാവിനെതിരെ താരതമ്യേനെ പ്രശസ്തനല്ലാത്ത ഒരാളെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയത്. ഇത് തന്നെ വോട്ടുമറിക്കലിന്റെ ലക്ഷണങ്ങളാണെന്നാണ് രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 2000 ത്തോളം വോട്ടുകള്‍ മാത്രമാണ് ഇവിടുത്തെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.

Other News in this category4malayalees Recommends