ഹാജര്‍ വിളിക്കുമ്പോള്‍ ജയ് ഹിന്ദ് എന്നു പറയണം ; പരിഷ്‌കാരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ഹാജര്‍ വിളിക്കുമ്പോള്‍ ജയ് ഹിന്ദ് എന്നു പറയണം ; പരിഷ്‌കാരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇനി മുതല്‍ ഹാജര്‍ വിളിക്കുമ്പോള്‍ കുട്ടികള്‍ ജയ് ഹിന്ദ് എന്നു പറയണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. ഇങ്ങനെ ചെയ്യുന്നതിലൂടെ കുട്ടികളില്‍ രാജ്യസ്‌നേഹം വര്‍ദ്ധിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ ഈ നിര്‍ദ്ദേശം ആദ്യമായി മുന്നോട്ട് വച്ചത്. ഹാജര്‍ വിളിക്കുമ്പോള്‍ ജയ്ഹിന്ദ് എന്നു വിളി കേള്‍ക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ നിര്‍ദ്ദേശം ആരെങ്കിലും എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. സതാന ജില്ലയിലെ സ്‌കൂളില്‍ പരിഷ്‌കാരം നടപ്പാക്കി വിജയിച്ച ശേഷമാണ് സംസ്ഥാന വ്യാപകമായി നടത്തുന്നത്.

സംസ്ഥാനത്തെ 122000 സര്‍ക്കാര്‍ സ്‌കൂളില്‍ ആദ്യപടിയായി നടപ്പാക്കും. പിന്നാലെ സ്വകാര്യ സ്‌കൂളിലും ഇത് നടപ്പാക്കാനാണ് ശിവ രാജ്‌സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ തീരുമാനം .

Other News in this category4malayalees Recommends