കാവി വേഷത്തില്‍ പൊലീസ് വന്നത് തന്റെ നിര്‍ദേശപ്രകാരമെന്ന് എ വി ജോര്‍ജ്ജ് സമ്മതിച്ചതായി സൂചന ; ഉടന്‍ അറസ്റ്റുണ്ടായേക്കും

കാവി വേഷത്തില്‍ പൊലീസ് വന്നത് തന്റെ നിര്‍ദേശപ്രകാരമെന്ന് എ വി ജോര്‍ജ്ജ് സമ്മതിച്ചതായി സൂചന ; ഉടന്‍ അറസ്റ്റുണ്ടായേക്കും

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ നിര്‍ണ്ണായക നീക്കവുമായി പോലീസ്. മുന്‍ റൂറല്‍ എസ് പി എ വി ജോര്‍ജ്ജിന്റെ അറസ്റ്റ് ഉടനുണ്ടാകും.നാലു മണിക്കൂറാണ് ചോദ്യം ചെയ്യലിന് വിധേയമായത്. ശ്രീജിത്തിനെ അറസ്റ്റു ചെയ്യാന്‍ ടൈഗര്‍ഫോഴ്‌സ് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത് താന്‍ തന്നെയാണെന്ന് ചോദ്യം ചെയ്യലില്‍ എസ് പി എ ഴി ജോര്‍ജ് സമ്മതിച്ചു. റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ മുളന്തുരത്തിയില്‍ നിന്നുള്ള നാലുപേരാണ് ശ്രിജിത്തിനെ അറസ്റ്റ് ചെയ്തത്. കവി വേഷത്തിലായിരുന്നു ശ്രീജിത്തിനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയതതെന്നും വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ ശ്രീജിത്തിനെ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങല്‍ മര്‍ദിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.


വാരാപ്പുഴ ദേവസ്വം പാടത്ത് വാസുദേവന്റെ മരണവുമായി ബന്ധപ്പെട്ടാണ് ശ്രിജിത്തിനെ ടൈഗര്‍ ഫോഴ്‌സ് കസ്റ്റഡിയിലെടുത്തത്. ആരോപണവിധേയനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ സാനിധ്യമുണ്ടെന്ന് ഉറപ്പുവരുത്തണമെന്നിരിക്കെയാണ് ടൈഗര്‍ ഫോഴ്‌സ് അംഗങ്ങള്‍ ശ്രീജിത്തിനെ അറസ്റ്റ് ചെയ്യുന്നത്. ഈ നടപടി എസ് പി എ വിജോര്‍ജിന്റെ വീഴ്ചയാണെന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലില്‍ സൂചിപ്പിക്കുന്നു.

കസ്റ്റഡി മരണക്കേസില്‍ എ വി ജോര്‍ജിന്റെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ ഈ ആഴ്ച തന്നെ ഇദ്ദേഹത്തെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. കേസില്‍ പ്രതി ചേര്‍ത്താകും ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുക. യൂണിഫോമില്ലാത്തവരെ എന്തിനാണ് കേസന്വേഷിക്കാന്‍ വിട്ടതെന്ന ചോദ്യത്തിന് എസ്.പിക്കു മറുപടിയുണ്ടായിരുന്നില്ല.Other News in this category4malayalees Recommends