എംഎല്‍എമാര്‍ ബംഗളൂരുവില്‍ ; വിശ്വാസം നേടാമെന്ന വിശ്വാസത്തില്‍ യെദ്യൂരപ്പ ; ഇന്ന് വൈകീട്ടോടെയറിയാം ബിജെപി മന്ത്രിസഭയുടെ ഭാവി !!

എംഎല്‍എമാര്‍ ബംഗളൂരുവില്‍ ; വിശ്വാസം നേടാമെന്ന വിശ്വാസത്തില്‍ യെദ്യൂരപ്പ ; ഇന്ന് വൈകീട്ടോടെയറിയാം ബിജെപി മന്ത്രിസഭയുടെ ഭാവി !!
കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടക്കുന്നതിനായി ഹൈദരാബാദിലായിരുന്ന കോണ്‍ഗ്രസ് ജനതാദള്‍ എംഎല്‍എമാരെ ബംഗളൂരുവില്‍ തിരിച്ചെതത്തിച്ചു. രാവിലെയോടെയാണ് മൂന്നു ബസുകളിലായി എംഎല്‍എമാരെ ബംഗളൂരുവില്‍ എത്തിച്ചത്. അവിടെ ലക്ഷ്വറി ഹോട്ടലുകളാണ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള 20 കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍മാരിലാണ് ഏവരുടേയും കണ്ണുകള്‍. കോണ്‍ഗ്രസില്‍ നിന്ന് 18 ലിംഗായത്ത് എംഎല്‍എമാരും ജെഡിഎസില്‍ നിന്ന് രണ്ടുപേരുമാണുള്ളത്. ഇവരെ വശത്താക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന നിര്‍ണായക വിശ്വാസ വോട്ടെടുപ്പ് വൈകീട്ട് നാലു മണിക്കാണ് നടക്കുന്നത്. തങ്ങള്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും അഞ്ച് മണിയ്ക്ക് ആഹ്ലാദ പ്രകടനം നടത്തുമെന്നും മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു.

അതിനിടെ ബിജെപി നേതാവ് കെ ജി ബൊപ്പയ്യയെ കര്‍ണാടക നിയമസഭാ പ്രൊടൈം സ്പീക്കറായി നിയമിച്ചതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണമെന്ന് വിധിച്ച ബെഞ്ച് തന്നെയാണ് ഇതും പരിഗണിക്കുന്നത്. സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തെയാണ് സാധാരണ ഈ പദവിയിലേക്ക് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഗവര്‍ണര്‍ ഈ രീതികളെല്ലാം തെറ്റിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത് .

Other News in this category4malayalees Recommends