പ്രക്ഷോഭം നോക്കി നിന്ന 23 കാരന്റെ വായില്‍ ഷെല്‍ പതിച്ചു; ജീവന് വേണ്ടി കരയുന്ന ആ ചിത്രങ്ങള്‍ ലോകത്തെ വേദനയിലാഴ്ത്തി

പ്രക്ഷോഭം നോക്കി നിന്ന 23 കാരന്റെ വായില്‍ ഷെല്‍ പതിച്ചു; ജീവന് വേണ്ടി കരയുന്ന ആ ചിത്രങ്ങള്‍ ലോകത്തെ വേദനയിലാഴ്ത്തി
വായില്‍ നിന്നും മൂക്കില്‍ നിന്നും പുകയുമായി ജീവന് വേണ്ടി കരയുന്ന മനുഷ്യന്റെ ചിത്രം ലോക മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നു. ഇസ്രയേല്‍ സൈന്യത്തിനെതിരെ പലസ്തീന്‍ സമരക്കാര്‍ നടത്തുന്ന പ്രക്ഷോഭത്തിനിടയില്‍ നിന്നാണ് ആരുടേയും കണ്ണ് നനയിക്കുന്ന ദൃശ്യം പുറത്തുവന്നത്.

ജെറുസലേം ദിനത്തോട് അനുബന്ധിച്ച് ആയിരക്കണക്കിന് പലസ്തീന്‍ സമരക്കാര്‍ ഗാസ അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തവേ അതു നോക്കിനിന്ന യുവാവിനാണ് ഈ ദാരുണ സംഭവത്തിന് ഇരയാകേണ്ടിവന്നത്.

ഇസ്രയേല്‍ സൈന്യം പ്രക്ഷോഭകര്‍ക്ക് നേരെ കണ്ണീര്‍വാതക ഷെല്ലുകള്‍ വര്‍ഷിച്ചു. ഹയ്തംഅബു സബ്ല എന്ന 23 കാരന്റെ മുഖത്തേക്ക് ഷെല്‍ പതിക്കുകയും ഷെല്ലിന്റെ ഭാഗം വായ്ക്ക് ഉള്ളിലേക്ക് പോകുകയും ചെയ്തു. മൂക്കില്‍ നിന്നും പുരയുമായി ജീവനുവേണ്ടി പിടയുന്ന യുവാവിന്റെ ചിത്രം അന്താരാഷ്ട്ര ഏജന്‍സിയാണ് പുറത്തുവിട്ടത്.

നെഞ്ചിലും മുഖത്തും മാരകമായി പരിക്കേറ്റിരിക്കുകയാണ്. കുഴഞ്ഞുവീണ അബുവിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ഇയാളുടെ ശരീരത്തില്‍ നിന്ന് ഷെല്ലിന്റെ ഭാഗം നീക്കം ചെയ്തു. യുവാവ് അപകട നില തരണം ചെയ്തിട്ടില്ല .

Other News in this category4malayalees Recommends