കുട്ടികളില്ലാത്ത ദമ്പതിമാര്‍ തന്റെ വീട്ടുമുറ്റത്തെ മാങ്ങ കഴിച്ചാല്‍ സന്താന ഭാഗ്യമുള്ളവരായി മാറും ; മണ്ടന്‍ വാദവുമായി ആര്‍എസ്എസ് നേതാവ് സംഭാജി ഭിഡെ

കുട്ടികളില്ലാത്ത ദമ്പതിമാര്‍ തന്റെ വീട്ടുമുറ്റത്തെ മാങ്ങ കഴിച്ചാല്‍ സന്താന ഭാഗ്യമുള്ളവരായി മാറും ; മണ്ടന്‍ വാദവുമായി ആര്‍എസ്എസ് നേതാവ് സംഭാജി ഭിഡെ
കുട്ടികളില്ലാത്ത ദമ്പതിമാര്‍ തന്റെ വീട്ടുമുറ്റത്തെ മാങ്ങകഴിച്ച് സന്താനഭാഗ്യമുളളവരായിട്ടുണ്ടെന്ന് ഭീമ കൊരേഗണ്‍ കലാപക്കേസിലെ പ്രതിയും മുന്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനുമായ സംഭാജി ഭിഡെ.തിങ്കളാഴ്ച നാസിക്കില്‍ നടന്ന സമ്മേളനത്തിലാണ് ഭിഡെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

ഈ രഹസ്യം തന്റെ അമ്മയോടല്ലാത്തെ മറ്റാരോടും താന്‍ പങ്കുവെച്ചിട്ടിലെന്നും 150 പേര്‍ക്കാണ് ഇത്തരത്തില്‍ കുട്ടികള്‍ ജനിച്ചതെന്നുമാണ് ഭിഡെ അവകാശപ്പെട്ടത്. ആണ്‍കുട്ടികള്‍ വേണമെന്ന് ആഗ്രഹിച്ചാല്‍ അതും സാധ്യമാകുമെന്നും വന്ധ്യത നേരിടുന്നവര്‍ക്ക് പൂര്‍ണ്ണമായും ഇതില്‍ വിശ്വസിക്കാമെന്നും ഭിഡെ പറഞ്ഞു.കൂടാതെ മഹാഭാരതം,രാമായണം എന്നിവയിലെ ശ്ലോകങ്ങള്‍ ചൊല്ലി രാഷ്ട്രീയ പാര്‍ട്ടികളെയും അദ്ദേഹം വിമര്‍ശിച്ചു.

പരാമര്‍ശങ്ങള്‍ ഏറെവിവാദങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയതോടെ വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്തു വന്നിട്ടുണ്ട് .ഭിഡെയുടെ മാനസിക നില തകരാറിലാണെന്നും , ഭൗതിക ബിരുദധാരിയെന്ന് അവകാശപ്പെടുന്ന ഭിഡെ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും രാഷ്ട്രീയ നേതക്കള്‍ പറഞ്ഞു.

Other News in this category4malayalees Recommends