ഫെയ്‌സ്ബുക്കില്‍ വിവാഹ പരസ്യം ചെയ്ത പെണ്‍കുട്ടി വരനെ കണ്ടെത്തി

ഫെയ്‌സ്ബുക്കില്‍ വിവാഹ പരസ്യം ചെയ്ത പെണ്‍കുട്ടി വരനെ കണ്ടെത്തി
ഫെയ്‌സ്ബുക്കിലൂടെ വിവാഹ പരസ്യം നല്‍കി ഒരു യുവാവ് ജീവിത പങ്കാളിയെ കണ്ടെത്തിയ പോലെ മറ്റൊരു പെണ്‍കുട്ടിയും. ജ്യോതി എന്ന യുവതിയ്ക്കാണ് ഫേസ്ബുക്ക് സഹായത്തോടെ പങ്കാളിയെ കിട്ടിയത്. വരനെ കണ്ടെത്തിയ വിവരം ജ്യോതി തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. വരന്റെ ചിത്രത്തിനൊപ്പം ഒരു കുറിപ്പും ജ്യോതി പങ്കുവച്ചിരുന്നു.

കൂട്ടുകാരനെ തേടിയുള്ള ജ്യോതിയുടെ ഫെയ്‌സ്ബുക്ക് വൈറലായിരുന്നു. അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ലെന്നും ഡിമാന്‍ഡുകള്‍ ഇല്ല,ഫാഷന്‍ ഡിസൈനിങ്ങ് അറിയാം, യോജിച്ച വരനെ വേണമെന്നുമായിരുന്നു പരസ്യം.

രണ്ടു മാസത്തിനിപ്പുറം ജ്യോതിയുടെ പുതിയ പോസ്റ്റ്. ഇത് രാജ് കുമാര്‍. തമിഴ്‌നാട് സെപ്ഷ്യല്‍ പോലീസില്‍ ജോലി ചെയ്യുന്നു. തമിഴ്‌നാട് ബര്‍ഗൂര്‍ സ്വദേശിയാണ്. ഫോട്ടോയ്‌ക്കൊപ്പം പങ്കാളിയുടെ ചിത്രവുമായിട്ടാണ് പോസ്റ്റ് .

Other News in this category4malayalees Recommends