സുഹൃത്തിനെ കൊന്ന് സ്യൂട്ട്‌കെയ്‌സിലാക്കി യമുനയില്‍ ഒഴുക്കാന്‍ ശ്രമം ; മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

സുഹൃത്തിനെ കൊന്ന് സ്യൂട്ട്‌കെയ്‌സിലാക്കി യമുനയില്‍ ഒഴുക്കാന്‍ ശ്രമം ; മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍
23 കാരനായ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച് യമുനാ നദിയില്‍ ഒഴുക്കാന്‍ ശ്രമിക്കവേ മലയാളി ഉള്‍പ്പെടെ മൂന്നുപേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.

ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന വിശാല്‍ ത്യാഗി, പൗരുഷ്, കുട്ടു എന്നു വിളിക്കുന്ന മലയാളിയായ മനോജ് പിള്ള എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പം മുറിയില്‍ താമസിച്ചിരുന്ന ദീപാംശു(20)വാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. നാലു പേരു ചേര്‍ന്ന് മദ്യപിക്കുകയും ഇതിനിടെയുണ്ടായ വാക്ക് തര്‍ക്കം ദീപാംശുവിന്റെ കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. വിശാല്‍ ത്യാഗിയുടെ അനന്തരവന്‍ കൂടിയായ ദീപാംശു കഴിഞ്ഞ നീറ്റ് പാസായിരുന്നു.വഴക്കിനിടെ വിശാലും പൗരുഷും ചേര്‍ന്ന് ദീപാംശുവിന്റെ കൈയ്യും കാലും പിടിച്ചുവയ്ക്കുകയും മനോജ്പിള്ള കഴുത്തു ഞെരിച്ച് കൊല്ലുകയുമാണ് ചെയ്തതെന്ന് പോലീസ് പറയുന്നു. പിന്നീട് ദീപാംശുവിന്റെ ശരീരം കഷ്ണങ്ങളാക്കി സ്യൂട്ട് കേസില്‍ നിറച്ച് യമുനാ നദിയില്‍ തള്ളാന്‍ തീരുമാനിച്ചു. മൃതദേഹം കൊണ്ടുപോകുന്നതിനായി ലാഖോ എന്നയാളുടെ കാര്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് സ്യൂട്ട് കേസില്‍ നിറച്ച് യമുനാ നദിയില്‍ തള്ളാന്‍ തീരുമാനിച്ചു.

മൃതദേഹം കൊണ്ടുപോകുന്നതിനായി ലാഖോ എന്നയാളുടെ കാര്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് സ്യൂട്ട്‌കേസ് ഇ-റിക്ഷയില്‍ കൊണ്ടുപോയി. സ്യൂട്ട് കേസില്‍ നിന്ന് രക്തം ഇറ്റുവീഴുന്നത് കണ്ട് സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. നേരത്തെ ഉത്തരാഖണ്ഡില്‍ താമസിച്ചിരുന്ന മനോജ് പിള്ള അഞ്ച് മാസം മുമ്പാണ് മറ്റുള്ളവര്‍ക്കൊപ്പം ഗ്രേറ്റര്‍ നോയിഡയില്‍ താമസമാക്കിയത് .

Other News in this category4malayalees Recommends