വേണ്ട നടപടിയൊന്നും ചൈന നടത്തിയില്ല ; മമതാ ബാനര്‍ജിയുടെ 9 ദിവസത്തെ ചൈന സന്ദര്‍ശനം റദ്ദാക്കി

വേണ്ട നടപടിയൊന്നും ചൈന നടത്തിയില്ല ; മമതാ ബാനര്‍ജിയുടെ 9 ദിവസത്തെ ചൈന സന്ദര്‍ശനം റദ്ദാക്കി
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഒമ്പത് ദിവസത്തെ ചൈനാ സന്ദര്‍ശനം റദ്ദാക്കി. ബെയ്ജിങിലേക്കുള്ള യാത്ര തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ചൈനീസ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദ നടപടിയില്‍ പ്രതിഷേധിച്ച് മമത യാത്ര റദ്ദാക്കിയത്. ചൈനീസ് അധികൃതരുമായുള്ള മമതയുടെ കൂടിക്കാഴ്ച്ചയുടെ സമയം നിശ്ചയിക്കാനോ കൃത്യമായി അറിയിക്കാനോ ചൈനീസ് ഉദ്യോഗസ്ഥര്‍ അലസത കാണിച്ചെന്നാണ് മമത ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് യാത്ര റദ്ദാക്കുന്നതെന്ന് കൊല്‍ക്കത്തയില്‍ വിളിച്ചു ചേര്‍ത്ത അടിയന്തര വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ധനമന്ത്രി അമിത് മിത്ര പറഞ്ഞു.

അമിത് മിത്രയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ കൊല്‍ക്കത്തയിലെ ചൈനീസ് എംബസി മമതയുടെ നടപടി ധൃതി പിടിച്ചുള്ളതായി പോയി എന്ന് പ്രതികരിച്ചു. മമതയുടെ ചൈനീസ് സന്ദര്‍ശനവും രാഷ്ട്രീയ കൂടിക്കാഴ്ച്ചകളും സംഘടിപ്പിക്കുന്നതിന്റെ ക്രമീകരണങ്ങള്‍ നടത്തിയിരുന്നത് എംബസി ഉദ്യോഗസ്ഥരായിരുന്നു.

മമതയുടെ ചൈനീസ് സന്ദര്‍ശനം റദ്ദാക്കിയ വിവരം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയും വിദേശകാര്യ സെക്രട്ടറി ജി.കെ. ഖോക്‌ലെയെയും സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദം തുടരണമെന്നും വരുംനാളുകളില്‍ അത് കൂടുതല്‍ ബലപ്പെടണമെന്നുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും രാഷ്ട്രീയ കൂടിക്കാഴ്ച്ചകള്‍ക്കുള്ള ക്രമീകരണം നടത്താത്തിനാല്‍ തന്റെ ചൈനീസ് സന്ദര്‍ശനം കൊണ്ട് പ്രയോജനം ഉണ്ടാവില്ലെന്നുമാണ് മമത പിന്നീട് ട്വിറ്ററിലൂടെ പ്രതികരിച്ചത്.

Other News in this category4malayalees Recommends