അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; മൃതദേഹം അടിഞ്ഞത് മീനച്ചിലാറ്റില്‍

അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; മൃതദേഹം അടിഞ്ഞത് മീനച്ചിലാറ്റില്‍
അര്‍ജന്റീനയുടെ തോല്‍വിയില്‍ മനം നൊന്ത് ആത്മഹത്യാ കുറിപ്പ് എഴുതി വീടു വിട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. മീനച്ചിലാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.പോലീസ് നായ ആറുമാനൂര്‍ കടവിലേക്ക് രണ്ടുതവണ മണം പിടിച്ച് ഓടിയതിനാല്‍ യുവാവ് ആറ്റില്‍ ചാടിയെന്ന സംശയം പോലീസിനുണ്ടായിരുന്നു.അര്‍ജന്റീനയുടെ തോല്‍വിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. അര്‍ജന്റീനയുടെ കടുത്ത ആരാധകനായിരുന്നു ഡിനു. അതിലപ്പുറം മെസ്സിയുടെ ആരാധകനും. മെസ്സിയുടെ പരാജയം ഏറെ തളര്‍ത്തിയെന്ന കുറിപ്പുകളും ഡിനുവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.

ആറുമാനൂര്‍ കോറ്റത്തില്‍ അലക്‌സാണ്ടറുടെ മകന്‍ ഡിനു അലക്‌സിനെയാണ് (30) വെള്ളിയാഴ്ച പുലര്‍ച്ചെ കാണാതായത്. ക്രൊയേഷ്യ അര്‍ജന്റീന മത്സരത്തില്‍ അര്‍ജന്റീന തോറ്റതോടെയാണ് ഇയാളെ കാണാതായത്. ആറ്റില്‍ ചാടിയതാകാമെന്ന ചിന്തയില്‍ അഗ്നിരക്ഷാ സേനയും പോലീസും മീലച്ചിലാറ്റില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു.

രാവിലെയാണ് കോട്ടയം ഇല്ലിക്കല്‍ പാലത്തോട് ചേര്‍ന്ന് മൃതദേഹം കരയ്ക്ക് അടുത്തത്. ഇയാളുടെ കഴുത്തിലെ മാലയില്‍ നിന്നാണ് മൃതദേഹം ഡിനുവിന്റെതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.പത്തുവര്‍ഷം മുമ്പ് ഡിഗ്രി പരീക്ഷയില്‍ തോല്‍വി നേരിട്ടപ്പോഴും ഡീനു നാടുവിട്ടിരുന്നു. പരീക്ഷ പാസായ ശേഷമാണ് തിരിച്ചെത്തിയത്. ആത്മഹത്യാ പ്രവണത മുമ്പും ഡിനു കാണിച്ചിട്ടുണ്ടൈന്ന മൊഴികളാണ് വീട്ടുകാരും നല്‍കുന്നത് .

Other News in this category4malayalees Recommends