സ്‌കൂളിന് നാണക്കേടുണ്ടാക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന വാശി ; അധ്യാപകന്‍ വഴക്കുപറഞ്ഞതിന്റെ ദേഷ്യം പകയായി ; 9ാം ക്ലാസുകാരനെ പത്താംക്ലാസുകാരന്‍ കൊല്ലാന്‍ കാരണമിത്

സ്‌കൂളിന് നാണക്കേടുണ്ടാക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന വാശി ; അധ്യാപകന്‍ വഴക്കുപറഞ്ഞതിന്റെ ദേഷ്യം പകയായി ; 9ാം ക്ലാസുകാരനെ പത്താംക്ലാസുകാരന്‍ കൊല്ലാന്‍ കാരണമിത്
അഹമ്മദാബാദ് ; വഡോദര സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരനെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കൊലപ്പെടുത്തിയത് സ്‌കൂളിനോടുള്ള പക മൂലം. വെള്ളിയാഴ്ചയാണ് ശ്രീഭാരതീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായ ദേവ് തഡ്വിയെന്ന 14 വയസ്സുകാരനെ സ്‌കൂളിലെ ശൗചാലയത്തിനുള്ളില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് അതേ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദൃക്‌സാക്ഷികളായ കുട്ടികളുടെ മൊഴിയുടേയും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

സ്‌കൂളിന് നാണക്കേടുണ്ടാക്കുന്ന എന്തെങ്കിലും കൃത്യം ചെയ്യണമെന്ന വാശിയാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി മൊഴി നല്‍കി. ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപകന്‍ ഈ വിദ്യാര്‍ത്ഥിയെ വഴക്കുപറഞ്ഞിരുന്നു. ഇതിന്റെ ദേഷ്യം തീര്‍ക്കാന്‍ കണ്ടെത്തിയ മാര്‍ഗമാണ് കൊലപാതകം. കുറ്റാരോപിതന്‍ പെരുമാറ്റ വൈകല്യമുള്ള കുട്ടിയും പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവക്കാരനുമായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ദേവ് തഡ്വി സ്‌കൂളിലെ ശൗചാലയത്തില്‍ കുത്തേറ്റ് മരിച്ചത്. പ്രതിയായ 15 കാരനെ വല്‍സാഡിലെ ബന്ധുവീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. പ്രതിയായ കുട്ടിയുടെ ക്ലാസിലെ അടക്കം മൂന്നു വിദ്യാര്‍ത്ഥികള്‍ കൊലപാതകത്തിന് ദൃക്‌സാക്ഷിയാണ്. ശൗചാലയത്തിനുള്ളില്‍ ദേവുമായി തര്‍ക്കിക്കുന്നതും കത്തിയെടുത്ത് കുത്തുന്നതും കണ്ട് ഇവരെല്ലാം പുറത്തേക്ക് ഓടുകയായിരുന്നു. പെട്ടെന്ന് കോപിഷ്ഠനാകുന്ന പ്രകൃതമായതിനാല്‍ പ്രതിയുമായി അവര്‍ക്ക് അടുപ്പമുണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് കൂടുതല്‍ ആയുധങ്ങളും മുളകുവള്ളം നിറച്ച കുപ്പിയും കണ്ടെത്തിയിരുന്നു.

ദേവ് ആനന്ദ് പാവപ്പെട്ട ആദിവാസി കുടുംബത്തിലെ ഏക ആണ്‍കുട്ടിയാണ്. അച്ഛന്‍ ചായക്കടയിലെ ജോലിക്കാരനാണ്. വീട്ടില്‍ വൈദ്യുതി പോലുമില്ലാത്തതിനാല്‍ മകനെ പഠിപ്പിക്കാന്‍ വഡോദരയിലുള്ള അമ്മാവനൊപ്പം അയക്കുകയായിരുന്നു. ഈ വര്‍ഷമാണ് ദേവ് ഈ സ്‌കൂളില്‍ പ്രവേശനം നേടിയത് .

Other News in this category4malayalees Recommends