ജെസ്‌നയുടെ തിരോധാനം ; അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കുന്നു ; അപായപ്പെട്ടോ എന്ന സംശയത്തില്‍ പോലീസ്

ജെസ്‌നയുടെ തിരോധാനം ; അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കുന്നു ; അപായപ്പെട്ടോ എന്ന സംശയത്തില്‍ പോലീസ്
ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നു മാസത്തിനിടെ പല ഇടങ്ങളിലായി കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങള്‍ പോലീസ് പരിശോധിക്കുന്നു. കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ജെസ്‌നയെ ആരെങ്കിലും അപായപ്പെടുത്തിയോ എന്ന അന്വേഷണത്തിലാണ് പോലീസ്.

ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ സഹായത്തോടെയാണ് പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളിലെ വിവരങ്ങള്‍ ശസേഖരിക്കും. സംശയം തോന്നിയ സാഹചര്യത്തില്‍ ഇതുവരെ മൂന്നു മൃതദേഹങ്ങളാണ് പോലീസ് പരിശോധിച്ചത്. ജെസ്‌ന കേസില്‍ എല്ലാ സാധ്യതകളും പരിശോധിച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യ ഘട്ടത്തില്‍ അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്.

ജെസ്‌നയുടെ ആണ്‍സുഹൃത്തിനേയും പിതാവിനേയും പല തവണ ചോദ്യം ചെയ്തു. ജെസ്‌ന അവസാനമായി സന്ദേശം അയച്ചത് ആണ്‍ുഹൃത്തിനാണ്. ജെസ്‌ന അവസാനമായി വിളിച്ച സഹപാഠിയേയും പോലീസ് വിശദമായി ചോദ്യം ചെയ്തു.

Other News in this category4malayalees Recommends