കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്നയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതെന്ന് ജെസ്നയുടെ സഹോദരന് ജെയ്സ്. അന്വേഷണം വഴി തിരിച്ചുവിടാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്നും സഹോദരന് ആരോപിച്ചു.
കുട്ടിയെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അതു സാധൂകരിക്കുന്ന തെളിവുകള്‍ പോലീസിന്റെ പക്കലില്ല. ഇതിന്റെ ഭാഗമായി എല്ലാ ബന്ധുക്കളേയും പല തവണയായി ചോദ്യം ചെയ്തതാണ്. കുടുംബത്തിന് നേരെ ഉയരുന്ന ആരോപണങ്ങള്‍ വേദനിപ്പിക്കുന്നു. നാലു തവണ പോലീസ് തന്നെ ചോദ്യം ചെയ്തിരുന്നു. പിതാവിനേയും പല തവണ ചോദ്യം ചെയ്തു. പിതാവ് നിര്‍മ്മിക്കുന്ന കെട്ടിടങ്ങളില്‍ തിരച്ചില്‍ നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ലെന്നും സഹോദരന് റയുന്നു.
ജെസ്നയുടെ ഫോണിലേക്ക് ഇത്രയധികം തവണ വിളിച്ച സുഹൃത്തിനെ തനിക്ക് സംശയമുണ്ട്. അതു സംബന്ധിച്ച് അന്വേഷണം അനിവാര്യമാണ്. അമ്മ മരിച്ചതിന്റെ വിഷമം അല്ലാതെ മറ്റ് വിഷമങ്ങളൊന്നും ജെസ്ന നേരിട്ടിരുന്നില്ലെന്നും ജെയ്സ് പറഞ്ഞു.
ജെസ്നയെ കാണാതായത് മാര്‍ച്ച് 22നാണ്. വീട്ടില്‍ നിന്ന് മണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോയ ജെസ്ന എരുമേലി വരെ എത്തിയ ശേഷം കാണാതായി. 15 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല.