ട്രംപ് മുസ്ലിം രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ യാത്രാ നിരോധനത്തെ പിന്തുണച്ച് സുപ്രീം കോടതി; ഇക്കാര്യത്തില്‍ കീഴ്‌ക്കോടതികള്‍ പുറപ്പെടുവിച്ച വിധി തള്ളി പരമോന്നത നീതിപീഠം; രാജ്യസുരക്ഷയെ കരുതിയുള്ള പ്രവൃത്തിയെന്ന് സുപ്രീ കോടതി

ട്രംപ് മുസ്ലിം രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ യാത്രാ നിരോധനത്തെ പിന്തുണച്ച് സുപ്രീം കോടതി; ഇക്കാര്യത്തില്‍ കീഴ്‌ക്കോടതികള്‍ പുറപ്പെടുവിച്ച വിധി തള്ളി പരമോന്നത നീതിപീഠം; രാജ്യസുരക്ഷയെ കരുതിയുള്ള പ്രവൃത്തിയെന്ന് സുപ്രീ കോടതി
വിവിധ രാജ്യങ്ങളിലുള്ളവര്‍ അമേരിക്കയിലേക്ക് വരുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിരോധനത്തെ ശരി വച്ച് കൊണ്ട് യുഎസ് സുപ്രീം കോടതി ഇന്ന് ഉത്തരവിട്ടു. രാജ്യത്തിന്റെ സുരക്ഷയെ മാനിച്ച് ചില പ്രത്യേക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അമേരിക്കയിലേക്ക് വരുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ പ്രസിഡന്റിന് അധികാരമുണ്ടെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കീഴ് കോടതികള്‍ ട്രംപിന്റെ യാത്ര നിരോധനത്തെ തള്ളിയതിനെതിരെയാണ് സുപ്രീം കോടതി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

പ്രസിഡന്റിന്റെ അധികാരത്തിന്റെ വ്യാപ്തി പ്രയോഗിച്ചാണ് അദ്ദേഹം യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അത് റദ്ദാക്കാന്‍ കീഴ്‌ക്കോടതികള്‍ക്ക് അധികാരമില്ലെന്നും പരമോന്നത കോടതി വിധിച്ചിരിക്കുന്നു. ഒരു പ്രത്യേക മതം ഭൂരിപക്ഷമായിട്ടുള്ള രാജ്യങ്ങളെ തെരഞ്ഞ് പിടിച്ച് തികച്ചും വിവേചനപൂര്‍ണമാണീ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന ആരോപണം സുപ്രീം കോടതി തള്ളിക്കളഞ്ഞിരിക്കുകയാണ്.

സിറിയ, ലിബിയ, ഇറാന്‍, യെമന്‍, ചാഡ്, സോമാലിയ, എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ യുഎസിലേക്ക് വരുന്നതിനായിരുന്നു ട്രംപ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഇവയെല്ലാം മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളാണെന്നതായിരുന്നു പരക്കെ വിമര്‍ശനത്തിന് വഴിയൊരുക്കിയത്. ഈ നിരോധന പട്ടികയില്‍ ഉത്തരകൊറിയ, വെനിസ്വല എന്നീ രാജ്യങ്ങളെയും ഉള്‍പ്പെടുത്തിയിരുന്നു. നിയമപരമായ ലക്ഷ്യത്തിന് വേണ്ടിയായിരുന്നു ട്രംപ് ഈ നിരോധനം ഏര്‍പ്പെടുത്തിയിരുന്നതെന്നാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends