17 കാരനെ മൂന്നുമാസം പീഡിപ്പിച്ചു ; അമ്മയ്ക്കും മകള്‍ക്കുമെതിരെ കേസ്

17 കാരനെ മൂന്നുമാസം പീഡിപ്പിച്ചു ; അമ്മയ്ക്കും മകള്‍ക്കുമെതിരെ കേസ്
17 കാരനെ മൂന്നു മാസത്തിലേറെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ അമ്മയും മകളും അറസ്റ്റിലായി. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലാണ് സംഭവം.

ആണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ നേപ്പാള്‍ സ്വദേശിയായ 45 കാരി അമ്മയ്ക്കും 22 കാരി മകള്‍ക്കുമെതിരെ കേസെടുത്തതായി എ എസ് പി അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗീക ചൂഷണത്തിന് ഇരയാക്കുന്നതിന് എതിരെയുള്ള വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ചൂഷണം നടന്നിട്ടുള്ളതെന്നതിനാല്‍ പോക്‌സോ ചുമത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു.

അമ്മയും മകളും താമസിക്കുന്ന വീട്ടില്‍ ആണ്‍കുട്ടിയെ കൊണ്ടുവന്നാണ് ലൈംഗീക ചൂഷണം നടന്നതെന്ന് പരാതിയില്‍ പറയുന്നു.

Other News in this category4malayalees Recommends