ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക കാനഡ ചാപ്റ്ററിന്റ പ്രവര്‍ത്തനോല്‍ഘാടനം മുന്‍ മന്ത്രി ശ്രീ മോന്‍സ് ജോസഫ് എം എല്‍ എ നിര്‍വഹിക്കുന്നു.

ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക കാനഡ ചാപ്റ്ററിന്റ  പ്രവര്‍ത്തനോല്‍ഘാടനം മുന്‍ മന്ത്രി ശ്രീ മോന്‍സ് ജോസഫ് എം എല്‍ എ  നിര്‍വഹിക്കുന്നു.
ടൊറന്റോ:ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക കാനഡ ചാപ്റ്ററിന്റ പ്രവര്‍ത്തനോല്‍ഘാടനം മുന്‍ മന്ത്രിയും,എം എല്‍ എ യും ആയ ശ്രീ മോന്‍സ് ജോസഫ് എം എല്‍ എ നിര്‍വഹിക്കുന്നു.ജൂണ്‍ 30 ന് വൈകിട്ട് 3 മണിയ്ക്ക് നടക്കുന്ന ചടങ്ങില്‍ 2018 2020 ആണ്ടത്തേയ്ക്കുള്ള പ്രവര്‍ത്തനോദ്ഘാടനം ആയിരിയ്ക്കും നിര്‍വഹിയ്ക്ക പ്പെടുക.അമേരിക്കയിലും,കാനഡയിലും ആയി വ്യാപിച്ചു 8 ചാപ്റ്ററുകളില്‍ ആയി മാധ്യമ പ്രവര്‍ത്തനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംഘടന ആണ് ഇന്ത്യ പ്രസ്സ് ക്ലബ്.കഴിഞ്ഞ നവംബറില്‍ വിവിധ മലയാളി സംഘടനകളെ കോര്‍ത്തിണക്കി ടോറന്റോവില്‍ നടത്തിയ റൗണ്ട് ടേബിള്‍ മീറ്റിങ് കാനഡയിലെ മാധ്യമ പ്രവര്‍ത്തങ്ങക്കു പുതിയ ദിശാബോധം നല്‍കുക ഉണ്ടായി .തുടര്‍ന്ന് ഏഷ്യാനെറ്റ് യു എസ് പ്രതിനിധി ശ്രീ കൃഷ്ണ കിഷോറിന്റെ നേതൃത്വത്തില്‍ കനേഡിയന്‍ മലയാളികള്‍ ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് സെമിനാറും സംഘടിപ്പിച്ചിരുന്നു.ഇന്ത്യ പ്രസ്സ് ക്ലബ് കാനഡ ചാപ്റ്റര്‍ നടത്തിവരുന്ന റൗണ്ട് ടേബിള്‍ മീറ്റിങ്ങുകളെയും , സെമിനാറുകളെയും കാനഡയിലെ പ്രമുഖ മലയാളി കൂട്ടായ്മകള്‍ സ്വാഗതം ചെയ്യുകയും സംബന്ധിക്കുകയും ഉണ്ടായി

കാനഡയില്‍ മലയാളികളുടെ ഇടയില്‍ വ്യക്തമായ സാന്നിധ്യം ഇന്ന് ഇന്ത്യ പ്രസ്സ് ക്ലബ് നേടിയെടുത്തിട്ടുണ്ട് എന്ന് മാത്രമല്ല കനേഡിയന്‍ മലയാളിലടെ വിവിധ പ്രവര്‍ത്തനങ്ങളെയും,പ്രശ്‌നങ്ങളെയും മുഘ്യധാരയില്‍ എത്തിക്കുന്നതിനായി 24/7 ആയി പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നു എന്നത് എടുത്തു പറയേണ്ടുന്ന ഒന്നാണ്.

ജയശങ്കര്‍ പിള്ള (പ്രസിഡന്റ്), ഷിബു കിഴക്കേക്കുറ്റ് (വൈസ് പ്രസിഡന്റ്)ചിപ്പി കൃഷ്ണന്‍ (സെക്രട്ടറി),ഹരികുമാര്‍ മാന്നാര്‍ (ജോ.സെക്രട്ടറി),അലക്‌സ് എബ്രഹാം (ട്രെഷറര്‍),ജോണ്‍ ഇളമത (ജോയിന്റ് ട്രെഷറര്‍),ബിജു കട്ടത്തറ,സൂസന്‍ വറുഗീസ് (എക്‌സികുട്ടീവ് കമ്മറ്റി) എന്നിവര്‍ നയിക്കുന്ന ചാപ്റ്ററിന്റെ അടുത്ത രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉല്‍ഘാടന കര്‍മ്മം ആണ് ഇന്ന് നിര്‍വഹിയ്ക്കപ്പെടുക എന്ന് ഭാരവാഹികള്‍ അറിയിച്ചു.

Other News in this category4malayalees Recommends