ട്രംപിന്റെ മനുഷ്യത്വമില്ലാത്ത കുടിയേറ്റ നയത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ അമേരിക്കക്കാരടക്കമുള്ള ആയിരങ്ങള്‍ പ്രതിഷേധിച്ചു; വിവിധ നഗരങ്ങളില്‍ കടുത്ത പ്രതിഷേധ പ്രകടനങ്ങള്‍; യാതൊരു സാഹചര്യത്തിലും അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ വേര്‍തിരിക്കരുതെന്ന്

ട്രംപിന്റെ മനുഷ്യത്വമില്ലാത്ത കുടിയേറ്റ നയത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ അമേരിക്കക്കാരടക്കമുള്ള ആയിരങ്ങള്‍ പ്രതിഷേധിച്ചു;  വിവിധ നഗരങ്ങളില്‍ കടുത്ത പ്രതിഷേധ പ്രകടനങ്ങള്‍; യാതൊരു സാഹചര്യത്തിലും അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ വേര്‍തിരിക്കരുതെന്ന്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപിന്റെ വിവാദപരവും മനുഷ്യത്വമില്ലാത്തതുമായ കുടിയേറ്റ നയങ്ങള്‍ക്കെതിരെ വിവിധ യുഎസ് നഗരങ്ങളില്‍ ഇന്ത്യന്‍ അമേരിക്കക്കാരടക്കമുള്ള ആയിരക്കണക്കിന് പ്രതിഷേധപ്രകടനം നടത്തി. അനധികൃത കുടിയേറ്റക്കാരുടെ മക്കളെ ബലം പ്രയോഗിച്ച് വേറിട്ട് പാര്‍പ്പിക്കുന്നതടക്കമുള്ള നയങ്ങള്‍ക്കെതിരെയാണ് ഇത്തരത്തില്‍ പ്രതിഷേധം ആര്‍ത്തിരമ്പിയിരിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ വിവാദപരമായ സീറോ ടോളറന്‍സ് നയം മൂലം യുഎസ് അതിര്‍ത്തികളില്‍ വച്ചാണ് അനധികൃത കുടിയേറ്റക്കാരുടെ മക്കളെ വേര്‍പെടുത്തി അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ 2000ത്തോളം കുട്ടികളെ വേര്‍തിരിച്ച് പാര്‍പ്പിച്ചതില്‍ ലോകമെമ്പാട് നിന്നും കടുത്ത വിമര്‍ശനാണ് അലയടിക്കുന്നത്. പൊള്ളുന്ന വെയിലിനെ വകയ്ക്കാതെ നൂറ്കണക്കിന് പേരാണ് വൈറ്റ് ഹൗസിന് സമീപത്തെ പാര്‍ക്കില്‍ പ്രതിഷേധത്തിന് എത്തിയിരുന്നത്. ട്രംപിന്റെ ഇമിഗ്രേഷന്‍ നയങ്ങള്‍ക്കെതിരെ അവര്‍ ശക്തമായി മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ഇതുപോലെ രാജ്യമാകമാനമുള്ള നിരവധി ടൗണുകളിലും സിറ്റികളിലും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു. ഇവയില്‍ മിക്കവയും നയിച്ചിരുന്നത് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളും റൈറ്റ്‌സ് ആക്ടിവിസ്റ്റുകളുമായിരുന്നു.

ട്രംപ് സ്വീകരിച്ച് വരുന്ന കുടിയേറ്റ നയങ്ങള്‍ മനുഷ്യത്വപൂര്‍ണമാകണമെന്നും മാതാപിതാക്കള്‍ നിയമവിരുദ്ധമായാണ് അതിര്‍ത്തി കടന്ന് വരുന്നതെങ്കിലും യാതൊരു സാഹചര്യത്തിലും കുട്ടികളെ ഒരിക്കലും വേര്‍തിരിക്കരുതെന്നും പ്രതിഷേധക്കാര്‍ ശക്തമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു.എന്നാല്‍ ഇത്തരക്കാരുടെ കാര്യത്തില്‍ സീറോ ടോലറന്‍സ് നയം സ്വീകരിക്കുമെന്ന ഉറച്ച നിലപാടിലാണ് ട്രംപുള്ളത്. അതായത് അതിര്‍ത്തി നിയമവിരുദ്ധമായികടക്കുന്നവരെ എന്ത് വിലകൊടുത്തും നാട് കടത്തുമെന്നാണ്അദ്ദേഹം തറപ്പിച്ച് പറയുന്നത്.

Other News in this category4malayalees Recommends