ടൊറന്റോയിലെ കെന്‍സിംഗ്ടണ്‍ മാര്‍ക്കറ്റിലുണ്ടായ വെടിവയ്പില്‍ നാല് പേര്‍ക്ക് പരുക്ക്; പ്രതികളെന്ന് സംശയിക്കുന്ന നാലുപേര്‍ ഓടി രക്ഷപ്പെട്ടു; നഗരത്തില്‍ വെടിവയ്പ് സംഭവങ്ങള്‍ പെരുകുന്നു; ശക്തമായ നടപടി വേണമെന്ന് മേയര്‍

ടൊറന്റോയിലെ കെന്‍സിംഗ്ടണ്‍ മാര്‍ക്കറ്റിലുണ്ടായ വെടിവയ്പില്‍ നാല് പേര്‍ക്ക് പരുക്ക്; പ്രതികളെന്ന് സംശയിക്കുന്ന നാലുപേര്‍ ഓടി രക്ഷപ്പെട്ടു; നഗരത്തില്‍ വെടിവയ്പ് സംഭവങ്ങള്‍ പെരുകുന്നു; ശക്തമായ നടപടി വേണമെന്ന് മേയര്‍
ടൊറന്റോയിലെ കെന്‍സിംഗ്ടണ്‍ മാര്‍ക്കറ്റിലുണ്ടായ വെടിവയ്പില്‍ നാല് പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. കെന്‍സിംഗ്ടണ്‍ മാര്‍ക്കറ്റ് ഏരിയയിലെ ഡൗണ്‍ ടൗണ്‍ കോറിന് പടിഞ്ഞാറ് ഞായറാഴ്ച രാത്രിയുണ്ടായ വെടിവയ്പില്‍ നാല് പേര്‍ക്ക് പരുക്കേറ്റുവെന്ന് പോലീസ് ഇന്നലെ തന്നെ രാത്രി ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. വെടിയേറ്റവരുടെ പരുക്ക് ഗുരുതരമാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇതില്‍ ഒരാളുടെ പരുക്ക് ജീവന് ഭീഷണി ഉയര്‍ത്തുന്നതാണെന്നും മറ്റുള്ളവരുടേത് ജീവന് ഭീഷണിയുയര്‍ത്തുന്നതല്ലെന്നും പോലീസ് വിശദീകരിക്കുന്നു.

വെടിവയ്പിന് കാരണക്കാരെന്ന് സംശയിക്കുന്ന നാല് പേര്‍ സംഭവത്തിന്‌ശേഷം ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടുവെന്നും പോലീസ് പറയുന്നു.ടൊറന്റോയില്‍ സമീപകാലത്തായി തോക്കുപയോഗി്ച്ചുള്ള വെടിവയ്പ് സംഭവങ്ങള്‍ മുമ്പില്ലാത്ത വിധം വര്‍ധിച്ച് വരുകയാണ്. സ്ട്രീറ്റ് ഗ്യാംഗുകളാണ് ഇതിന് പുറകിലെന്ന് ആരോപിച്ച് മേയറായ ജോണ്‍ ടോറി രംഗത്തെത്തിയിട്ടുമുണ്ട്.പട്ടാപ്പകല്‍ വെളിച്ചത്തില്‍ സിറ്റിയിലെ തിരക്കാര്‍ന്ന എന്റര്‍ടെയിന്‍മെന്റ് ഡിസ്ട്രിക്ടിലുണ്ടായ വെടിവയ്പില്‍ ശനിയാഴ്ച അപ് ആന്‍ഡ് കമിംഗ് റാപ് ആര്‍ട്ടിസ്റ്റായ ജവാന്റെ സ്മാര്‍ട്ട് എന്ന ഇരുപത്തി ഒന്ന് കാരനും ഇരുപത്തിഎട്ട് കാരനായ ഏണസ്റ്റ് മോഡ്‌ക്വെയും കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ ഒരു സ്ത്രീക്കും മുറിവേറ്റിരുന്നു.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പട്ടാപ്പകല്‍ നടന്ന വെടിവയ്പില്‍ നഗരത്തിലെ പ്ലേഗ്രൗണ്ടില്‍ വച്ച് രണ്ട് യുവതികളായ സഹോദരിമാര്‍ക്ക് മുറിവേറ്റിരുന്നു.തോക്കുപയോഗിച്ച് ഇത്തരത്തില്‍ കുറ്റം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് മേയര്‍ ടോറി ശനിയാഴ്ച ശക്തമായി ആവശ്യപ്പെട്ടിരുന്നു.

5

Other News in this category4malayalees Recommends