ക്യൂബെക്കില്‍ കടുത്ത ചൂട് കാരണം 16 പേര്‍ മരിച്ചു; അന്ത്യം ചൂട് കാരണമുള്ള പലവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍; 11 പേര്‍ മരിച്ചത് മോണ്‍ട്‌റിയലില്‍; കടുത്ത മുന്നറിയിപ്പുമായി അധികൃതര്‍; രണ്ട് ദിവസം കൂടി ചൂടുണ്ടാകുമെന്ന് ആശങ്ക

ക്യൂബെക്കില്‍ കടുത്ത ചൂട് കാരണം 16 പേര്‍ മരിച്ചു; അന്ത്യം ചൂട് കാരണമുള്ള പലവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍;  11 പേര്‍ മരിച്ചത് മോണ്‍ട്‌റിയലില്‍; കടുത്ത മുന്നറിയിപ്പുമായി അധികൃതര്‍; രണ്ട് ദിവസം കൂടി ചൂടുണ്ടാകുമെന്ന് ആശങ്ക
കഴിഞ്ഞ ദിവസങ്ങളിലായി അനുഭവപ്പെടുന്ന കടുത്ത ചൂട് കാരണമുണ്ടായ ശാരീരിക പ്രശ്‌നങ്ങള്‍ മൂലം ക്യൂബെക്കില്‍ 16 പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഈസ്‌റ്റേണ്‍ കാനഡയിലെയും സെന്‍ട്രല്‍ കാനഡയിലെയും മിക്ക പ്രദേശങ്ങളെയും ഇക്കഴിഞ്ഞ ദിവസങ്ങളിലെ ചൂട് കടുത്ത രീതിയിലാണ് ബാധിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വരണ്ടതും ഊഷ്മാവേറിയതുമായ കാലാവസ്ഥ ഇവിടങ്ങളില്‍ രണ്ട് ദിവസങ്ങള്‍ കൂടി നിലനില്‍ക്കുമെന്ന് പ്രവചനങ്ങളുള്ളതിനാല്‍ ജനം അത്യന്തം ജാഗ്രത പാലിക്കണമന്നാണ് അധികൃതര്‍ മുന്നറിയിപ്പേകുന്നത്.പലവിധ ആരോഗ്യ പ്രശ്‌നങ്ങളാലാണ് ഇവര്‍ മരിച്ചിരിക്കുന്നത്.

ഈ കടുത്തചൂട് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ദിവസങ്ങളിലായി 11 പേര്‍ മരിച്ചുവെന്നാണ് മോണ്‍ട്‌റിയല്‍ ഹെല്‍ത്ത് ഒഫീഷ്യലുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കടുത്ത ചൂടില്‍ മറ്റ് നാല് പേര്‍ മരിച്ചുവെന്ന് മോണ്‍ട്‌റിയലിന് കിഴക്കുള്ള ഈസ്‌റ്റേണ്‍ ടൗണ്‍ഷിപ്പ്‌സ് റീജിയണിലെ അധികൃതരും വെളിപ്പെടുത്തിയിരുന്നു. ഇതിന് പുറമെ അഞ്ചാമതൊരാള്‍ കൂടി ഇവിടെ മരിച്ചത് കണക്കാക്കുമ്പോഴാണ് മൊത്തം മരണം 16 ആയി ഉയര്‍ന്നിരിക്കുന്നത്.

ഇവിടെ മരിച്ചിരിക്കുന്നവരെല്ലാം പ്രായപൂര്‍ത്തിയായിരിക്കുന്നവരാണെന്നാണ് ഈസ്റ്റേണ്‍ ടൗണ്‍ഷിപ്‌സിലെ ഹെഡ് ഓഫ് പബ്ലിക്ക് ഹെല്‍ത്തായ ഡോ. മെലീസ ജനറ്യൂക്‌സ് ബുധനാഴ്ച നടത്തിയ ഒരു പത്രസമ്മേളനത്തില്‍ വിശദീകരിച്ചിരിക്കുന്നത്. ഇതിനാല്‍ജനങ്ങള്‍ ധാരാളമായി ജലം കുടിക്കണമെന്നും ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും എസി ലഭ്യമല്ലേയെന്ന് അന്വേഷിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു. പ്രതികൂലമായ കാലാവസ്ഥ പരിഗണിച്ച് സൗത്ത് വെസ്റ്റേണ്‍, നോര്‍ത്ത് ഈസ്‌റ്റേണ്‍ ഒന്റാറിയോവിലും സതേണ്‍ക്യൂബെക്കിലും ഹീറ്റ് വാണിംഗുണ്ടെന്നാണ് എന്‍വയോണ്‍മെന്റ് കാനഡ അറിയിക്കുന്നത്.

Other News in this category4malayalees Recommends