സമ്മര്‍ മലയാളം സ്‌കൂള്‍ പത്താം വാര്‍ഷികാഘോഷം ജൂലൈ 22ന്

സമ്മര്‍ മലയാളം സ്‌കൂള്‍ പത്താം വാര്‍ഷികാഘോഷം ജൂലൈ 22ന്
ഹൂസ്റ്റണ്‍: ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ ഹാരിസ് കൗണ്ടി പബ്ലിക് ലൈബ്രറിയില്‍ വച്ചു നടത്തിവരുന്ന സമ്മര്‍ മലയാളം സ്‌കൂളിന്റെ പത്താമത് വാര്‍ഷിക ആഘോഷം ജൂലൈ 22 ഞായറാഴ്ച വൈകുന്നേരം 4.30 ന് ഹൂസ്റ്റണ്‍ ഐ.പി.സി ഹെബ്രോണ്‍ ഫെല്ലോഷിപ്പ് ഹാളില്‍ വച്ചു വിവിധ പരിപാടികളോടെ നടത്തുന്നതാണെന്ന് പ്രോഗ്രാം കണ്‍വീനര്‍ ഷെര്‍വിന്‍ ഫിലിപ്പ് അറിയിച്ചു.

ജി.എസ്.സി ഹൂസ്റ്റണ്‍ സമ്മര്‍ മലയാളം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൂസന്‍ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഏഷ്യന്‍ സ്റ്റഡീസ് (മലയാളം) ഡോ. ഡൊണാള്‍ഡ് ഡേവിസ് മുഖ്യാതിഥി ആയിരിക്കും. ഫാ.ഐസക് ബി. പ്രകാശ് (വികാരി, സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച്), സാം വര്‍ഗ്ഗീസ് (യൂത്ത് മിനിസ്റ്റര്‍, ഐ.പി.സി ഹൂസ്റ്റണ്‍) എന്നിവര്‍ ആശംസകളര്‍പ്പിക്കും. വിദ്യാര്‍ത്ഥികള്‍ ഭാഷാ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന വിവിധ പരിപാടികള്‍ അവതരിപ്പിക്കും. മത്സര പരീക്ഷകളിലും,കലാ മത്സരങ്ങളിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ വിദ്ധ്യാര്‍ത്ഥികള്‍, ഹൈസ്‌കൂള്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ഉള്ള അവാര്‍ഡ്കള്‍ വിതരണം ചെയ്യും. തദവസരത്തില്‍ ത്യാഗ മനോഭാവത്തോടുകൂടി പ്രവര്‍ത്തിച്ച വോളണ്ടിയര്‍മാരെ യോഗം ആദരിക്കും.

ഹൂസ്റ്റന്‍ പട്ടണത്തോടു് ചേര്‍ന്നു കിടക്കുന്ന വിവിധ സിറ്റികളില്‍ നിന്നുമായി കഴിഞ്ഞ പത്ത് വര്‍ഷമായി 300ലേറെ വിദ്യാര്‍ത്ഥികളെ മലയാള ഭാഷ പഠിപ്പിക്കുവാന്‍ ജി.എസ്.സി ഹൂസ്റ്റണ്‍ എന്ന സംഘനടയ്ക്ക് കഴിഞ്ഞതായി മലയാളം ക്ലാസ് കോഓര്‍ഡിനേറ്റര്‍സ് ജെസി സാബു, റീന ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു പുന്നൂസ് 281 513 8093.


Other News in this category4malayalees Recommends