കാനഡയിലെ സമുദ്രതീരപ്രദേശങ്ങളെ വിഴുങ്ങാന്‍ ശക്തമായ ചുഴലിക്കാറ്റെത്തുന്നു; നാളെയും മറ്റന്നാളുമായി യുഎസില്‍ നിന്നെത്തുന്ന ക്രിസ് നോവ സ്‌കോട്ടിയ, ന്യൂ ബ്രുന്‍സ് വിക്ക്, പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ്‌സ് എന്നിവിടങ്ങളില്‍; ജാഗ്രതൈ...

കാനഡയിലെ സമുദ്രതീരപ്രദേശങ്ങളെ വിഴുങ്ങാന്‍ ശക്തമായ ചുഴലിക്കാറ്റെത്തുന്നു; നാളെയും മറ്റന്നാളുമായി യുഎസില്‍ നിന്നെത്തുന്ന ക്രിസ് നോവ സ്‌കോട്ടിയ, ന്യൂ ബ്രുന്‍സ് വിക്ക്, പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ്‌സ് എന്നിവിടങ്ങളില്‍; ജാഗ്രതൈ...
കാനഡയിലെ സമുദ്രതീരപ്രദേശങ്ങളിലുള്ള ചില പ്രവിശ്യകളില്‍ ശക്തമായ ഉഷ്ണക്കാറ്റ് വീശിയടിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി കാനഡയുടെ നാഷണല്‍ ഫോര്‍കാസ്റ്ററായ എന്‍വയോണ്‍മെന്റ് കാനഡ രംഗത്തെത്തി. ക്രിസ് എന്നാണ് ഈ ചുഴലിക്കാറ്റിന് പേര്‍ നല്‍കിയിരിക്കുന്നത്. ഇന്നലെ രാവിലെ യുഎസിന്റെ തീരപ്രദേശങ്ങളില്‍ രൂപമെടുത്ത ഈ കാറ്റിന്റെ പാതയിലാണ് കനേഡിയന്‍ തീരപ്രദേശങ്ങളുമെന്നാണ് എന്‍വയോണ്‍മെന്റ് കാനഡയുടെ മുന്നറിയിപ്പ്.

ഇതിനെ തുടര്‍ന്ന് നാഷണല്‍ ഫോര്‍കാസ്റ്റര്‍ ഈ പ്രദേശങ്ങളിലേക്കായി ഒരു ട്രോപ്പിക്കല്‍ സൈക്ലോണ്‍ സ്‌റ്റേറ്റ്‌മെന്റും പുറത്തിറക്കിയിട്ടുണ്ട്. കരോലിനയില്‍ നിന്നും ക്രിസ് നോര്‍ത്ത് ഈസ്റ്റ് വാര്‍ഡിലേക്ക് നാളെയോട നീങ്ങുമെന്നും അതിനാല്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ കടുത്ത ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. ഈ കാറ്റ് കൊടുങ്കാറ്റിന്റെ രൂപത്തിലേക്ക് പരിവര്‍ത്തനം പ്രാപിക്കാനുള്ള സാധ്യതയേറെയാണെന്നും തല്‍ഫലമായി കടുത്ത നാശനഷ്ടങ്ങളുണ്ടാകുമെന്നുമാണ് പ്രവചനം.

അതായത് ചൊവ്വാഴ്ച അവസാനമോ അല്ലെങ്കില്‍ ബുധനാഴ്ച കാലത്തോ കാറ്റ് ഉഗ്രരൂപം പ്രാപിച്ച് സംഹാരതാണ്ഡവമാടുമെന്നാണ് മുന്നറിയിപ്പ്. ഇത് വ്യാഴാഴ്ച നോവ സ്‌കോട്ടിയയില്‍ എത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ കാറ്റിന്റെ കൃത്യമായ പാത ഏതാണെന്ന് ഇനിയും ഫോര്‍കാസ്റ്റര്‍മാര്‍ക്ക് തീര്‍ച്ചപ്പെടുത്താനായിട്ടില്ല. ഇതിന്റെ ശക്തിയും എത്രത്തോളമുണ്ടെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് എന്‍വയോണ്‍മെന്റ് കാനഡ പറയുന്നത്.

ഇതിനാല്‍ നോവ സ്‌കോട്ടിയയുടെ എല്ലാ ഭാഗങ്ങളിലേക്കും പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ്‌സ്, ന്യൂ ബ്രുന്‍സ് വിക്കിന്റെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്കും ബാധകമാകുന്ന വിധത്തിലാണ് നാഷണല്‍ ഫോര്‍കാസ്റ്റര്‍ സ്റ്റേറ്റ്‌മെന്റിറക്കിയിരിക്കുന്നത്. കനേഡിയന്‍ ഹുരികെയിന്‍ സെന്റര്‍ സന്ദര്‍ഭം സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നുവെന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്ന മുറക്ക് പുറത്ത് വിടുമെന്നും എന്‍വയോണ്‍മെന്റ് കാനഡ അറിയിക്കുന്നു.

Other News in this category4malayalees Recommends