ഓസ്‌ട്രേലിയയില്‍ താമസിക്കാന്‍ കഴിവുറ്റ അന്താരാഷ്ട്ര ഗ്രാജ്വേറ്റുകള്‍ക്ക് പഠനാനന്തരം ഇവിടെ താമസിച്ച് ജോലി ചെയ്യുന്നതിനുള്ള വിസയ്ക്കായി അധിക പോയിന്റുകള്‍ അനുവദിക്കും; ലക്ഷ്യം കഴിവുറ്റ വിദേശികളെ ഇവിടെ നിലനിര്‍ത്തല്‍

ഓസ്‌ട്രേലിയയില്‍ താമസിക്കാന്‍ കഴിവുറ്റ അന്താരാഷ്ട്ര ഗ്രാജ്വേറ്റുകള്‍ക്ക് പഠനാനന്തരം ഇവിടെ താമസിച്ച് ജോലി ചെയ്യുന്നതിനുള്ള വിസയ്ക്കായി അധിക പോയിന്റുകള്‍ അനുവദിക്കും; ലക്ഷ്യം കഴിവുറ്റ വിദേശികളെ ഇവിടെ നിലനിര്‍ത്തല്‍
ഓസ്‌ട്രേലിയയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വിവിധ ഇന്റര്‍നാഷണല്‍ ഡോക്ടറേറ്റ്, മാസ്‌റ്റേര്‍സ് സ്റ്റുഡന്റ്‌സിന് അവരുടെ ഗ്രാജ്വേഷന് ശേഷം ഇവിടെ താമസിക്കാനും ജോലി ചെയ്യാനും ഒരു സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കായി അധിക പോയിന്റുകള്‍ ലഭിക്കുന്നതാണ്. സയന്‍സ്, ടെക്‌നോളജി, മാത് സ്, എന്നിവയില്‍ കഴിവുകളുള്ള ടോപ് ലെവല്‍ ഇമിഗ്രന്റുകളെ കൂടുതലായി ഇവിടേക്ക് ആകര്‍ഷിക്കുകയെന്ന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായിട്ടാണീത്തരത്തില്‍ പോയിന്റുകള്‍ അനുവദിക്കുന്നത്.ഇതിന്റെ ഭാഗമായി പോയിന്റ് ടെസ്റ്റില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.

പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി ഓസ്‌ട്രേലിയയിലെ സ്‌കില്‍ഡ് മൈഗ്രേഷന്‍ പ്രോഗ്രാമില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരുത്തുവാന്‍ ഇമിഗ്രേഷന്‍ വകുപ്പ് തീരുമാനിച്ചു.ഇതനുസരിച്ചുള്ള മാറ്റങ്ങള്‍ 2016 സെപ്റ്റംബര്‍ 10നാണ് ഈ നിയമം നിലവില്‍ വന്നിരിക്കുന്നത്.ഇതനുസരിച്ച് ഓസ്‌ട്രേലിയ ഇതിനായി ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് പോയിന്റുകള്‍ അധികമായി അനുവദിച്ചിട്ടുണ്ട്.ഡോക്ടറേറ്റ് ലെവല്‍, സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്‌സ് എന്നീതലങ്ങളിലുള്ള റിസര്‍ച്ച് വിദ്യാര്‍ത്ഥികള്‍ക്കുമ്ാണ് ഇത്തരത്തില്‍ അധിക പോയിന്റുകള്‍ ലഭിക്കുന്നത്. നാഷണല്‍ ഇന്നവേഷന്‍ ആന്‍ഡ് സയന്‍സ് അജന്‍ഡയുടെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ വിസ നിയങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നത്. ഏറ്റവും മികച്ചതും കഴിവുറ്റവരുമായ കുടിയേറ്റക്കാരെ ഓസ്‌ട്രേലിയയിലേക്ക് എത്തിക്കുകയാണിതിന്റെ ലക്ഷ്യം.

പോയിന്റ് ടെസ്റ്റില്‍ വരുത്തുന്ന ഭേദഗതിയുടെ ഫലമായി റിസര്‍ച്ച് ലെവലില്‍ സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് (സ്‌റ്റെം) അല്ലെങ്കില്‍ സ്‌പെസിഫൈഡ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയില്‍ ഡോക്ടറര്‍ അല്ലെങ്കില്‍ മാസ്‌റ്റേര്‍സ് ക്വാളിഫിക്കേഷന്‍ നേടിയവര്‍ക്ക് പിആര്‍ ലഭിക്കുന്നതിനുള്ള പാത്ത് വേ ഇതിലൂടെ സംജാതമായിട്ടുമുണ്ട്

Other News in this category4malayalees Recommends