അങ്ങനെ തോല്‍ക്കാന്‍ തയ്യാറല്ല ; ജന കോടികളുടെ വിശ്വസ്ഥ സ്ഥാപകന്‍ വീണ്ടും സജീവമായി ബിസിനസിലേക്ക്

അങ്ങനെ തോല്‍ക്കാന്‍ തയ്യാറല്ല ; ജന കോടികളുടെ വിശ്വസ്ഥ സ്ഥാപകന്‍ വീണ്ടും സജീവമായി ബിസിനസിലേക്ക്
മൂന്നു വര്‍ഷത്തെ ജയില്‍ ജീവിതത്തിന് ശേഷം മോചിതനായ അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടും സ്വര്‍ണ വ്യാപാര രംഗത്തേക്ക് കൂടുതല്‍ ശക്തമായി തിരിച്ചുവരാനൊരുങ്ങുന്നു. ഏതാനും ബാങ്കുകളുമായുള്ള വായ്പ ഇടപാടുകള്‍ തീര്‍ക്കാനും സമാന്തരമായി ദുബായില്‍ ഒരു ഷോറൂം തുറന്നുകൊണ്ട് വ്യാപാര രംഗത്തേക്ക് സജീവമാകാനുമാണ് രാമചന്ദ്രന്റെ ശ്രമം.

മൂന്നു മാസത്തിനകം ദുബായില്‍ പുതിയ ഷോറൂം തുറക്കും. രാമചന്ദ്രനുമായി ചേര്‍ന്ന് അറ്റ്‌ലസ് എന്ന ബ്രാന്‍ഡില്‍ പണം നിക്ഷേപിക്കാന്‍ ഇന്ത്യയില്‍ നിന്നും യുഎഇയില്‍ നിന്നും ഒട്ടേറെ പേര്‍ സന്നദ്ധത പ്രകടിപ്പിച്ചതായി സൂചന.

പുതിയതായി ദുബായിലൊരു ഷോറൂം തുടങ്ങാന്‍ മൂന്നു കോടി ദിര്‍ഹത്തോളം സമാഹരിക്കേണ്ടിവരും. അറ്റ്‌ലസിനോട് ജനങ്ങള്‍ കാണിക്കുന്ന സ്‌നേഹം പുതിയ കാല്‍വയ്പില്‍ തനിക്ക് തുണയാകുമെന്ന പ്രതീക്ഷയിലാണ് രാമചന്ദ്രന്‍ .

Other News in this category4malayalees Recommends