യുണൈറ്റിംഗ് ചര്‍ച്ച് ഓഫ് ഓസ്‌ട്രേലിയ സ്വവര്‍ഗ വിവാഹത്തിന് പച്ചക്കൊടി കാട്ടി; ചര്‍ച്ചുകള്‍ക്കകത്ത് വച്ച് ഇത്തരം വിവാഹങ്ങള്‍ നടത്താം; വിപ്ലവകരമായ തീരുമാനം വര്‍ഷങ്ങളോളം നീണ്ട ചര്‍ച്ചക്കൊടുവില്‍; സ്വാഗതം ചെയ്ത് എല്‍ജിബിടി വിശ്വാസികള്‍

യുണൈറ്റിംഗ് ചര്‍ച്ച് ഓഫ് ഓസ്‌ട്രേലിയ സ്വവര്‍ഗ വിവാഹത്തിന് പച്ചക്കൊടി കാട്ടി; ചര്‍ച്ചുകള്‍ക്കകത്ത് വച്ച് ഇത്തരം വിവാഹങ്ങള്‍ നടത്താം; വിപ്ലവകരമായ തീരുമാനം വര്‍ഷങ്ങളോളം നീണ്ട ചര്‍ച്ചക്കൊടുവില്‍;  സ്വാഗതം ചെയ്ത് എല്‍ജിബിടി വിശ്വാസികള്‍
ചര്‍ച്ചുകളുടെ പരിസരത്ത് സ്വവര്‍ഗ വിവാഹം നടത്തുന്നതിന് യുണൈറ്റിംഗ് ചര്‍ച്ച് ഓഫ് ഓസ്‌ട്രേലിയ അനുവാദം നല്‍കി. ഇത് പ്രകാരം ചര്‍ച്ച് ഓഫ് ഓസ്‌ട്രേലിയക്ക് കീഴിലുള്ള ചര്‍ച്ചുകളില്‍ സ്വവര്‍ഗ വിവാഹം നടത്താനാവും.ഇക്കാര്യത്തില്‍ ചര്‍ച്ചിന് വ്യത്യസ്തമായ അഭിപ്രായമാണുള്ളതെന്നും അത് ഓസ്‌ട്രേലിയന്‍ ചര്‍ച്ചിന്റെ വൈവിധ്യത്തെയാണ് സൂചിപ്പിക്കുന്നതെന്നുമായിരുന്നു വെള്ളിയാഴ്ച മെല്‍ബണിലെ സൗത്ത് ഈസ്റ്റില്‍ ചേര്‍ന്ന നാഷണല്‍ ബോഡി മീറ്റ് വെളിപ്പെടുത്തിയിരിക്കുന്നത്.

ചര്‍ച്ചിന്റെ നാഷണല്‍ ഡിസിഷന്‍ ബോഡിയിലെ അംഗങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഒരു രണ്ടാമത് സ്റ്റേറ്റ്‌മെന്റ് സ്വീകരിക്കാനും തയ്യാറായിരുന്നു. ബോക്‌സ് ഹില്‍ ടൗണ്‍ഹാളില്‍ ചേര്‍ന്ന ഏഴ് ദിവസത്തെ ട്രിനിയല്‍ അസംബ്ലിയ്ക്കിടെയാണ് ഇതുണ്ടായിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം മിനിസ്റ്റര്‍മാര്‍ക്ക് സ്വവര്‍ഗ വിവാഹം അനുവദിക്കുന്നതിനോ അനുവദിക്കാതിരകി്കുന്നതിനോ കഴിയും. വര്‍ഷങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്കും പ്രാര്‍ത്ഥനക്കും ശേഷമാണീ തീരുമാനമെടുത്തിരിക്കുന്നതെന്നാണ് യുണൈറ്റിംഗ് ചര്‍ച്ച് പ്രസിഡന്റായ ഡെയ്‌ഡ്രെ പാമര്‍ വിശദീകരിക്കുന്നത്.

ഈ മാറ്റം വിശ്വാസികളെ സംബന്ധിച്ചിടത്തോളം കടുത്തതും ഇതുമായി പൊരുത്തപ്പെടാന്‍ സമയമേറെ എടുക്കുമെന്നുമാണ് അദ്ദേഹം സമ്മതിക്കുന്നത്. എല്‍ജിബിടി ചര്‍ച്ച് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതിലൂടെ വിവാഹത്തെ സംബന്ധിച്ച നിങ്ങളുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. പുതിയ തീരുമാനത്തെ തുടര്‍ന്ന് ചര്‍ച്ചുകളിലെ സ്വവര്‍ഗ വിവാഹങ്ങള്‍ വരും മാസങ്ങളില്‍ ചൂടേറിയ ചര്‍ച്ചാ വിഷയമാകുമെന്നുറപ്പാണ്.


Other News in this category4malayalees Recommends