മുസ്ലീം പാര്‍ട്ടിയാണോ കോണ്‍ഗ്രസെന്ന് മോദി ; തങ്ങള്‍ മനുഷ്യരുടെ പാര്‍ട്ടിയെന്ന് മറുപടി

മുസ്ലീം പാര്‍ട്ടിയാണോ കോണ്‍ഗ്രസെന്ന് മോദി ; തങ്ങള്‍ മനുഷ്യരുടെ പാര്‍ട്ടിയെന്ന് മറുപടി
കോണ്‍ഗ്രസ് മുസ്ലീം പുരുഷന്മാരുടെ മാത്രം പാര്‍ട്ടിയാണോയെന്ന ചോദ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഭജന രാഷ്ട്രീയം കോണ്‍ഗ്രസിനില്ലെന്നും എല്ലാ വിഭാഗക്കാരുടേയും പാര്‍ട്ടിയാണെന്നും പ്രതിപക്ഷം തിരിച്ചടിച്ചു. മുസ്ലീം പാര്‍ട്ടി പരാമര്‍ശത്തില്‍ പാര്‍ട്ടികള്‍ക്കിടയില്‍ വാക് പോര് തുടരുകയാണ്.

യുപിയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് അസംഗഢില്‍ നടന്ന റാലിയിലാണ് കോണ്‍ഗ്രസിനെ മോദി വിമര്‍ശിച്ചത്. കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ പാര്‍ട്ടിയാണെന്ന് പറഞ്ഞതായി ചില പത്രങ്ങളില്‍ വായിച്ചു. അതില്‍ അതിശയമില്ല. പ്രകൃതി സമ്പത്തിന്റെ ആദ്യ അവകാശികള്‍ മുസ്ലീങ്ങളാണെന്ന് പറഞ്ഞത് കോണ്‍ഗ്രസിന്റെ മുന്‍ പ്രധാനമന്ത്രിയാണ്.

ഇതുപോലെ തന്നെ പാര്‍ട്ടി തുടരണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ആവശ്യമെങ്കില്‍ തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷെ കോണ്‍ഗ്രസ് മുസ്ലീം പുരുഷന്മാരുടെ മാത്രം പാര്‍ട്ടിയാണോയെന്ന് വ്യക്തമാക്കണം. അതോ മുസ്ലീം വനിതകള്‍ക്കൊപ്പവുമുണ്ടോ, മുത്തലാഖിനെ കുറ്റകൃത്യമാക്കുന്ന ബില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് തടസ്സപ്പെടുത്തുന്നുവെന്ന് പറഞ്ഞായിരുന്നു മോദിയുടെ പരാമര്‍ശം.

എന്നാല്‍ കോണ്‍ഗ്രസ് മുസ്ലീങ്ങളുടെതാണെന്ന് പറഞ്ഞ പത്രവാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം കൊയ്യാനാകും ബിജെപി ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എല്ലാ വിഭാഗത്തിനേയും ഉള്‍പ്പെടുത്തിയുള്ള ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് കോണ്‍ഗ്രസാണെന്നും പാര്‍ട്ടി വക്താവ് പ്രമോദ് തിവാരി പറഞ്ഞു.

Other News in this category4malayalees Recommends