നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡിലെ കൈറന്‍സ് എയര്‍പോര്‍ട്ടില്‍ വന്‍ സുരക്ഷാ പാളിച്ച; നിരോധിത മേഖലയില്‍ സ്ത്രീ കടന്ന് കയറി അലാറം മുഴക്കി; യാത്രക്കാരെ അടിയന്തിരമായി ഒഴിപ്പിച്ച് അധികൃതര്‍; തിരക്കേറിയ വിമാനത്താവളത്തില്‍ ആശങ്ക പടര്‍ന്ന കഥ

നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡിലെ കൈറന്‍സ് എയര്‍പോര്‍ട്ടില്‍  വന്‍ സുരക്ഷാ പാളിച്ച; നിരോധിത മേഖലയില്‍ സ്ത്രീ കടന്ന് കയറി അലാറം മുഴക്കി; യാത്രക്കാരെ അടിയന്തിരമായി ഒഴിപ്പിച്ച് അധികൃതര്‍; തിരക്കേറിയ വിമാനത്താവളത്തില്‍ ആശങ്ക പടര്‍ന്ന കഥ
നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡിലെ കൈറന്‍സ് എയര്‍പോര്‍ട്ടില്‍ നിന്നും അടിയന്തിരമായി യാത്രക്കാരെ ഒഴിപ്പിച്ചു. എയര്‍പോര്‍ട്ടിന്റെ ഒരു ഭാഗത്ത് കുടുങ്ങിപ്പോ ഒരു സ്ത്രീ അലാറം യാദൃശ്ചികമായി മുഴക്കിയതിനെ തുടര്‍ന്നായിരുന്നു എന്തോ ആപത്ത് സംഭവിക്കുന്നുവെന്ന ആശങ്കയില്‍ ഇവിടെ നിന്നും യാത്രക്കാരെ ഒഴിപ്പിക്കേണ്ടി വന്നത്. സാധാരണ തിരക്കേറിയ ടെര്‍മിനലിന് പുറത്തിറങ്ങി നൂറ് കണക്കിന് പേര്‍ നില്‍ക്കുന്ന ഫോട്ടോകള്‍ പുറത്ത് വന്നിട്ടുണ്ട്.

സുരക്ഷ ാ പാളിച്ചയെ തുടര്‍ന്ന് എയര്‍പോര്‍ട്ടിലുണ്ടായിരുന്ന ഓരോരുത്തരെയും ഒഴിപ്പിക്കേണ്ടി വന്നുവെന്നാണ് എയര്‍പോര്‍ട്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ഒരു സ്ത്രീ ഒരു വഴിയിയിലൂടെ തിരിച്ച് വരുന്നതിനിടെ യാദൃശ്ചികമായി അലാറം ആക്ടിവേറ്റ് ചെയ്യാനിടയായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും ഏവരെയും ഒഴിപ്പിക്കേണ്ടിവന്നിരിക്കുന്നുവെന്നാണ് വിമാനത്താവളത്തിന്റെ വക്കാവ് വിശദീകരിക്കുന്നത്.

ഈ സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ ഓരോ ഭാഗത്തും ഫെഡറല്‍ പോലീസിനെ കാണാമായിരുന്നുവെന്നാണ് ഇവിടെ ഈ സമയത്തുണ്ടായിരുന്നു യാത്രക്കാര്‍ വെളിപ്പെട്ടുത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് യാത്രക്കാരുടെ സുരക്ഷക്ക് യാതൊരു വിധ ഭീഷണിയും നിലനില്‍ക്കുന്നില്ലെന്നാണ് ദി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് പ്രതികരിച്ചിരിക്കുന്നത്. ഇവിടെ സ്ത്രീ നിരോധിത മേഖലയിലേക്ക് കടന്ന് അലാറം യാദൃശ്ചികമായി ആക്ടിവേറ്റ് ചെയ്തതിനെ തുടര്‍ന്നാണ് ആശങ്ക പടര്‍ന്നതെന്നും പോലീസ് സ്ഥിരീകരിക്കുന്നു. ഇത് സംബന്ധിച്ച അന്വേഷണം നടന്ന് കൊണ്ടിരിക്കുന്നുവെന്നും ഇപ്പോഴത്തെ ഘട്ടത്തില്‍ ആര്‍ക്ക് മേലും ചാര്‍ജ് ചുമത്തിയിട്ടില്ലെന്നും പോലീസ് പറയുന്നു.

Other News in this category4malayalees Recommends