സ്മാര്‍ട്ട് ഫോണ്‍ നല്‍കാന്‍ മടിച്ച 17 കാരനെ പത്തൊമ്പതുകാരന്‍ ചുട്ടു കൊന്നു

സ്മാര്‍ട്ട് ഫോണ്‍ നല്‍കാന്‍ മടിച്ച 17 കാരനെ പത്തൊമ്പതുകാരന്‍ ചുട്ടു കൊന്നു

സ്മാര്‍ട്ട് ഫോണ്‍ നല്‍കാത്തതിന്റെ പേരില്‍ സുഹൃത്തിനെ 19 കാരന്‍ ചുട്ടു കൊന്നു. തെലങ്കാനയിലെ ആദ് ബത്‌ലയിലാണ് സംഭവം. ഡി പ്രേം എന്ന 17 കാരനെ കൊലപ്പെടുത്തിയ കുറ്റത്തിന് പ്രേം സാഗര്‍ എന്നയാളെ അറസ്റ്റ് ചെയ്തു.


സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കാനായി പണത്തിന് വേണ്ടിയാണ് പ്രേം സാഗര്‍ സുഹൃത്തിനോട് ഫോണ്‍ ചോദിച്ചത്. അതു കൊടുക്കാന്‍ വിസമ്മതിച്ചതോടെ കൊല ചെയ്യുകയായിരുന്നു.

ബൈക്കില്‍ ദൂരയാത്ര പോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാള്‍ പ്രേമിനെ 25 കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി. വടി കൊണ്ടുള്ള ആക്രമണത്തില്‍ തലയ്ക്ക് അടിയേറ്റ പ്രേമിന്റെ ബോധം പോയതോടെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

ജൂലൈ 14 മുതല്‍ പ്രേമിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. പിന്നീട് പ്രതി കുറ്റം സമ്മതിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.


Other News in this category4malayalees Recommends