ആറു മാസത്തിനുള്ളില്‍ രാജ്യത്ത് ഐഫോണിന് വിലക്കുണ്ടായേക്കും ; ആപ്പിള്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആശങ്ക

ആറു മാസത്തിനുള്ളില്‍ രാജ്യത്ത് ഐഫോണിന് വിലക്കുണ്ടായേക്കും ; ആപ്പിള്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആശങ്ക
ട്രായിയുടെ ഡിഎന്‍ഡി മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പിളിന്റെ ഐഒഎസ് സ്‌റ്റോറില്‍ അനുവദിച്ചില്ലെങ്കില്‍ ആറു മാസത്തിനുള്ളില്‍ ഐഫോണിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയേക്കുമെന്ന് സൂചന.

സ്പാം ഫോണ്‍ കോളുകളും സന്ദേശങ്ങളും തടയുന്നതിനായുള്ള മൊബൈല്‍ ആപ്പാണ്. ഐഒഎസ് സ്‌റ്റോറില്‍ ഡിന്‍ഡി 2.0 എന്ന ആപ്പ് വയ്ക്കുവാന്‍ ആപ്പിള്‍ തയ്യാറായിട്ടില്ല. എയര്‍ടെലും വോഡാഫോണും അടക്കമുള്ള മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ഐ ഫോണുകളിലേക്കുള്ള സേവനം ഒഴിവാക്കാന്‍ നിര്‍ബന്ധിതരായേക്കുമെന്നാണ് റിപ്പോര്‍ട്ട് .

ഇത് ഉപഭോക്താവിന്റെ ഫോണ്‍കോളുകളും സന്ദേശങ്ങളും ചോര്‍ത്തിയേക്കുമെന്ന് കരുതിയാണ് ആപ്പിള്‍ അതിന് തയ്യാറാകാത്തത്. അത് ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറ്റമാണെന്നാണ് ആപ്പിള്‍ നിലപാട്.

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആന്‍ഡ്രോയ്ഡ് സ്‌റ്റോറില്‍ ഇതു വകവയ്ക്കാന്‍ തയ്യാറായപ്പോഴാണ് ആപ്പിളിന്റെ നടപടി. രാജ്യത്ത് നിരവധിപേരാണ് ആപ്പിള്‍ ഫോണ്‍ ഉപയോഗിക്കുന്നത് .

Other News in this category4malayalees Recommends