പര്‍ദ ധരിച്ച് ഭാര്യയെ പിന്തുടര്‍ന്ന ഇന്ത്യന്‍ യുവാവിന് ദുബായില്‍ പണികിട്ടി

പര്‍ദ ധരിച്ച് ഭാര്യയെ പിന്തുടര്‍ന്ന ഇന്ത്യന്‍ യുവാവിന് ദുബായില്‍ പണികിട്ടി
ഭാര്യ തന്നെ ചതിക്കുകയാണോ എന്ന സംശയത്തെ തുടര്‍ന്ന് പര്‍ദ ധരിച്ച് അവളെ പിന്തുടര്‍ന്ന ഇന്ത്യക്കാരന് ദുബായില്‍ പണി കിട്ടി. ആള്‍മാറാട്ട കേസ് കോടതിയുടെ പരിഗണനയില്‍ വന്നപ്പോഴാണ് 38 കാരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ അവളെ വേഷം മാറി പിന്തുടര്‍ന്നതാണെന്നും ഇതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ദുബായ് കോടതിയില്‍ ഇയാള്‍ പറഞ്ഞു.

ഭാര്യയുടെ ദുര്‍നടപ്പ് പിടികൂടുകയായിരുന്നു ലക്ഷ്യം. പോലീസ് തന്നെ പിടികൂടുമെന്ന് ചിന്തിച്ചില്ലെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. കേസ് പരിഗണിച്ച കോടതി ഇയാള്‍ക്ക് രണ്ടായിരം ദിര്‍ഹം പിഴയാണ് ശിക്ഷ വിധിച്ചത്. എന്നാല്‍ ഇതു ചോദ്യം ചെയ്ത് പ്രോസിക്യൂഷന്‍ അപ്പീല്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. പ്രതിയ്ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും നാടുകടത്തണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം.

Other News in this category4malayalees Recommends