ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് റിസര്‍വ് ബാങ്ക്

ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് റിസര്‍വ് ബാങ്ക്
മുന്‍നിര ഇ കൊമേഴ്‌സ് ഉല്‍പ്പന്നങ്ങള്‍ കൈമാറി പണം വാങ്ങുന്ന ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് റിസര്‍വ് ബാങ്ക്. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ മുന്‍നിര ഇ കൊമേഴ്‌സ് സ്ഥാപനങ്ങളെല്ലാം ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെയും ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. ഇത് അനധികൃത കച്ചവടമാണെന്ന് ആര്‍ബിഐ വ്യക്തമാക്കി.

വിവരാവകാശ നിയമപ്രകാരം നല്‍കിയ അന്വേഷണത്തിന് ലഭിച്ച മറുപടിയിലാണ് ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം അനധികൃതമാണെന്ന് ആര്‍ബിഐ വിശദീകരിച്ചിരിക്കുന്നത്.

പേയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റം ആക്ട് 2007 പ്രകാരം ഇ കൊമേഴ്‌സ് സൈറ്റുകളായ ആമസോണ്‍, ഫ്‌ളിപ്പ് കാര്‍ട്ട് തുടങ്ങിയ ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനെ അനധികൃത കച്ചവടമാണെന്നാണ് റിസര്‍വ് ബാങ്ക് വിശേഷിപ്പിച്ചത്.

Other News in this category



4malayalees Recommends