തന്നെ മാത്രം എന്തിനാണ് നിരവധി തവണ പരിശോധന നടത്തുന്നത് ; വംശീയ വിവേചന ആരോപണവുമായി ടെന്നീസ് താരം സെറീന വില്യംസ്

തന്നെ മാത്രം എന്തിനാണ് നിരവധി തവണ പരിശോധന നടത്തുന്നത് ; വംശീയ വിവേചന ആരോപണവുമായി ടെന്നീസ് താരം സെറീന വില്യംസ്
ഉത്തേജക മരുന്നു പരിശോധനയില്‍ വംശീയ വിവേചനമെന്ന ആരോപണവുമായി ടെന്നീസ് ഇതിഹാസം സെറീന വില്യംസ്. യു.എസ് ആന്റി ഡോപിങ് ഏജന്‍സി തന്നെ മറ്റു താരങ്ങളേക്കാള്‍ കൂടുതല്‍ തവണ ടെസ്റ്റിങ്ങിന് വിധേയമാക്കുന്നു എന്നാണ് സെറീനയുടെ ആരോപണം. ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു സെറീനയുടെ പ്രതികരണം.

അമ്മയായ ശേഷം ഒരിടവേളയ്ക്ക് ശേഷമാണ് സെറീന ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയത്. തിരിച്ചുവരവില്‍ വിംബിള്‍ഡന്‍ ടൂര്‍ണമെന്റില്‍ ഫൈനല്‍ വരെയെത്തുകയും ചെയ്തു സെറീന. ഉത്തേജക മരുന്ന് ഉപയോഗ പരിശോധനയിലെ വിവേചനത്തെക്കുറിച്ച് നേരത്തേയും സെറീനയും പരാതിപ്പെട്ടിരുന്നു.

എന്നെ കൂടുതല്‍ തവണ പരിശോധനക്ക് വിധേയമാക്കുന്നു. മറ്റു താരങ്ങളേക്കാള്‍ കൂടുതല്‍ തവണ ഞാനാണ് പരിശോധനയ്ക്ക് വിധേയമായത്. വിവേചനമല്ലാതെ ഇതെന്താണ്? ഇത് വിവേചനമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. സ്‌പോര്‍ട്‌സിനെ 'ശുദ്ധീകരിക്കാനുള്ള' എന്തു മാര്‍ഗമാണെങ്കിലും അതുമായി സഹകരിക്കാന്‍ ഞാന്‍ തയ്യാറാണ്.' ട്വീറ്റില്‍ സെറീന വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം ഫ്‌ലോറിഡയില്‍ അവരുടെ വസതിയില്‍ യുഎസ് ഏജന്‍സി നടത്തിയ പരിശോധനയാണ് സെറീനയെ പ്രകോപിതയാക്കിയത്. സെറീനയെ 2018ല്‍ മാത്രം അഞ്ച് തവണ പരിശോധിച്ചെന്ന് ഡെഡ്‌സ്പിന്‍ വെബ്‌സൈറ്റ് വെളിപ്പെടുത്തിയിരുന്നു. സെറീന മത്സരിക്കാതെ കളത്തിന് പുറത്ത് നില്‍ക്കുമ്പോഴത്തെ പരിശോധനകണക്കാണിത്.

Other News in this category4malayalees Recommends