മറ്റൊന്നിനേയും കിട്ടിയില്ല !! ചീങ്കണ്ണി കുഞ്ഞിനേയും കൊണ്ട് ഷോപ്പിങ്ങിന് പോയ യുവാവ് അറസ്റ്റിലായി

മറ്റൊന്നിനേയും കിട്ടിയില്ല !! ചീങ്കണ്ണി കുഞ്ഞിനേയും കൊണ്ട് ഷോപ്പിങ്ങിന് പോയ യുവാവ് അറസ്റ്റിലായി
ചീങ്കണ്ണി കുഞ്ഞിനേയും കൊണ്ട് സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ യുവാവ് അറസ്റ്റില്‍. ബിയര്‍ വാങ്ങാനായി ചീങ്കണികുഞ്ഞിനെയുമെടുത്ത് കടയിലെത്തിയ റോബി യുഎസ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഇയാള്‍ പിടിയിലായത്.

റോബി സ്ട്രാറ്റണ്‍ എന്ന 28 കാരന്‍ കാറില്‍ നിന്നിറങ്ങി സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് കയറിപ്പോകുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ഇയാളുടെ കയ്യില്‍ ഒരു ചീങ്കണ്ണി കുഞ്ഞിനേയും കാണാം. കൗണ്ടറിലിരിക്കുന്ന സ്ത്രീയോട് ബിയര്‍ സ്‌റ്റോക്കുണ്ടോ എന്ന് റോബി ചോദിക്കുന്നത് കേള്‍ക്കാം. ബിയര്‍ ഇരിക്കുന്നതെവിടെയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ റോബി മറ്റൊരാളോട് ഉളള ബിയറൊക്കെ നിങ്ങളെടുത്തോ എന്നു ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ബിയര്‍ കാന്‍ എടുത്ത ശേഷം കൗണ്ടറിലേക്ക് തിരിച്ചെത്തുന്നതോടെ വീഡിയോ അവസാനിക്കുന്നത്. ഈ സമയം വരെ ചീങ്കണ്ണി കുഞ്ഞ് ഇയാളുടെ കൈയ്യിലുണ്ട് .

ജാക്‌സണ്‍വില്ലെ കണ്‍വീനിയന്‍സ് സ്‌റ്റോറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വൈറലായതോടെ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. വന്യജീവികളെ നിയമ വിരുദ്ധമായി പ്രദര്‍ശിപ്പിക്കല്‍, അവയോടുള്ള ക്രൂരത എന്നീ വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ട് .

Other News in this category4malayalees Recommends