കാന്‍ബറ സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവക ദേവാലയ സ്ഥല വെഞ്ചരിപ്പ് 18 ന്

കാന്‍ബറ സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവക ദേവാലയ സ്ഥല വെഞ്ചരിപ്പ് 18 ന്
കാന്‍ബറ: കാന്‍ബറയിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം നിര്മ്മിക്കുവാനുദ്ദേശിക്കുന്ന സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവക ദേവാലയത്തിനുള്ള സ്ഥലത്തിന്റെയും ഇവിടെയുള്ള മന്ദിരത്തിന്റെയും വെഞ്ചരിപ്പ് 18നു ശനിയാഴ്ച നടക്കും. രാവിലെ പതിനൊന്നിന് കാന്‍ബറ ഗോള്‍ബന്‍ രൂപത ആര്‍ച്ചു ബിഷപ്പ് ക്രിസ്റ്റഫര്‍. സി. പ്രൗസ് വെഞ്ചരിപ്പ് കര്‍മ്മത്തിനും ശ്രുഷകള്‍ക്കും മുഖ്യ കാര്‍മ്മികത്വം വഹിക്കും. മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി സഹ കാര്‍മ്മികത്വം വഹിക്കും.

കാന്‍ബറ പ്രദേശത്തിന്റെ മധ്യഭാഗത്തു 138 , നരബന്ധ ലെയിന്‍, സൈമണ്‍സ്റ്റന്‍ , എ. സി. ടി 2609 എന്ന വിലാസത്തിലുള്ള വസ്തു ഇടവക സമൂഹം 3 .81 മില്യണ്‍ ഡോളര്‍ നല്‍കിയാണ് സ്വന്തമാക്കിയത് . ഏഴര ഏക്കര്‍ (3 . 1 ഹെക്ടര്‍ ) സ്ഥലവും 1271 സ്‌ക്വയര്‍ മീറ്റര്‍ വലിപ്പമുള്ള കെട്ടിടവും ഉള്‍ക്കൊള്ളുന്നതാണിത്. പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണത്തിനും മുന്നോട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണമായും ഉപയോഗിക്കാവുന്ന വിധത്തിലുള്ള സ്ഥലമാണിത്. ഓസ്‌ട്രേലിയന്‍ ഫെഡറല്‍ ഗവണ്മെന്റ് വക സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന സ്ഥലവും കെട്ടിടവും പൊതു ലേലത്തിലൂടെയാണ് ഇടവക സ്വന്തമാക്കിയത്. പാര്‌ലമെന്റിന്റെയും എയര്‍പോര്‍ട്ടിന്റെയും പത്തു കിലോമീറ്ററിനുള്ളില്‍ വരുന്ന ഇവിടേയ്ക്ക് കാന്‍ബറയില്‍ എവിടെനിന്നും എളുപ്പത്തില്‍ എത്തിച്ചേരാം.

സ്വന്തമായി ഒരു ദേവാലയവും സ്ഥലവും എന്ന സെന്റ് അല്‍ഫോന്‍സാ ഇടവക സമൂഹത്തിന്റെ ചിരകാലാഭിലാഷം ഒരു പടികൂടി ഇതോടെ പൂര്‍ത്തിയാവുകയാണ്. വികാരി ഫാ. മാത്യു കുന്നപ്പിള്ളില്‍, ട്രസ്റ്റിമാരായ ബിജു പുലിക്കാട്ട്, ബെന്നി കണ്ണമ്പുഴ, ടോമി സ്റ്റീഫന്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കുടുംബ കൂട്ടായ്മ ഭാരവാഹികള്‍, ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്തത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടന്നു വരുന്നു.


Other News in this category4malayalees Recommends