വാഹനം നോക്കി സിനിമ തിരഞ്ഞെടുക്കുന്നുവെന്ന വിമര്‍ശനം തെറ്റെന്ന് ദുല്‍ഖര്‍

വാഹനം നോക്കി സിനിമ തിരഞ്ഞെടുക്കുന്നുവെന്ന വിമര്‍ശനം തെറ്റെന്ന് ദുല്‍ഖര്‍
ദുല്‍ഖര്‍ സല്‍മാന്റെ വണ്ടി പ്രിയം പാട്ടാണ്. ഇപ്പോഴിതാ നടന്‍ തന്നെ ഈ കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. ''എന്ത് കാര്‍ ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല താന്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതെന്ന് ദുല്‍ഖര്‍. ആ ആരോപണത്തില്‍ അടിസ്ഥാനമില്ല. ഒരു നടന്‍ എന്ന നിലയില്‍ പലപ്പോഴും ലൊക്കേഷനില്‍ ചെല്ലുമ്പോഴും സിനിമയിലെ പ്രോപ്പര്‍ട്ടികളെ കുറിച്ച് നമുക്കറിയാന്‍ സാധിക്കുക. എന്റെ സിനിമകളില്‍ പലതിനും കാര്‍, മോട്ടോര്‍ സൈക്കിള്‍, വാന്‍ എന്നീ വാഹനങ്ങളുണ്ട്. ' കര്‍വായിലും' അത്തരത്തിലൊരു വാന്‍ ഉണ്ട്. ഇര്‍ഫാന്‍ഖാന്‍ ഉപയോഗിക്കുന്ന വാനാണിത്.

അഭിനയത്തിനിടയില്‍ ഒരു ഹോബിയായി കാര്‍ പ്രേമം കൊണ്ടു നടക്കാറുണ്ട്. നടന്‍ എന്ന നിലയില്‍ പല വിമര്‍ശനങ്ങളും നേരിടേണ്ടിവരുമ്പോള്‍ അത് വായിച്ച് ഇന്‍സെക്യുര്‍ ആകാതെ കാറുകളെ കുറിച്ച് വായിയ്ക്കും. മനസ് കാറുകളോടാണ് കൂടുതല്‍ ട്യൂണ്‍ഡ് ആയിട്ടുള്ളത്. പുറത്തൊക്കെ പോകുമ്പോള്‍ പെണ്‍കുട്ടികളേക്കാളും ശ്രദ്ധിക്കുന്നത് കാറുകളെയാണെന്നും ദുല്‍ഖര്‍ പറയുന്നു .

Other News in this category4malayalees Recommends