പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗീക ചൂഷണങ്ങള്‍ക്ക് വിറ്റ മാതാപിതാക്കള്‍ക്ക് ജയില്‍ ശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗീക ചൂഷണങ്ങള്‍ക്ക് വിറ്റ മാതാപിതാക്കള്‍ക്ക് ജയില്‍ ശിക്ഷ
പ്രായപൂര്‍ത്തിയാകാത്ത മകനെ ഓണ്‍ലൈന്‍ സൈറ്റിലൂടെ ലൈംഗീക ചൂഷണക്കാര്‍ക്ക് വിറ്റ മാതാപിതാക്കള്‍ക്ക് ജര്‍മന്‍ കോടതി തടവുശിക്ഷ വിധിച്ചു. 9 വയസ്സുള്ള മകനെ ഡാര്‍ക് നൈറ്റ് എന്ന ഓണ്‍ലൈന്‍ സൈറ്റിലൂടെയാണ് മാതാവായ ബെറിന്‍ താഹയും (48) രണ്ടാനച്ഛനായ ക്രിസ്റ്റിയന്‍ ലൂയിസും (39) ചേര്‍ന്ന് വിറ്റത്. ബെറിന് പന്ത്രണ്ടര വര്‍ഷവും ലയിസിന് 12 വര്‍ഷവും ആണ് തടവ്. രണ്ടുവര്‍ഷത്തോളം കുട്ടിയെ ലൈംഗീകമായി ദുരുപയോഗം ചെയ്തിരുന്നു.

തെക്കന്‍ ജര്‍മ്മനിയിലെ ഫ്രീബര്‍ഗ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബലാത്സംഗം, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീക അതിക്രമം, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ജൂണില്‍ വിചാരണയാരംഭിച്ച കേസില്‍ ആറു പേര്‍ കൂടി പ്രതികളാണ്. പ്രതികളില്‍ ഒരാളായ സ്പാനിഷ് പൗരന് പത്തുവര്‍ഷം തടവും തിങ്കളാഴ്ച വിധിച്ചു.

Other News in this category4malayalees Recommends