യുകെയില്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്ന എനര്‍ജി ബില്‍ മില്യണ്‍ കണക്കിന് കുടുംബങ്ങള്‍ പ്രതിസന്ധിയില്‍; ഏപ്രിലില്‍ 58 പൗണ്ടുയര്‍ന്ന എനര്‍ജി വില ഒക്ടോബറില്‍ 47 പൗണ്ട് കൂടി വര്‍ധിക്കുന്നു; കസ്റ്റമര്‍മാരുടെ ശരാശരി ബില്‍ പ്രതിവര്‍ഷം 1136 പൗണ്ടാകും

യുകെയില്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്ന എനര്‍ജി ബില്‍ മില്യണ്‍ കണക്കിന് കുടുംബങ്ങള്‍ പ്രതിസന്ധിയില്‍;  ഏപ്രിലില്‍ 58 പൗണ്ടുയര്‍ന്ന എനര്‍ജി വില ഒക്ടോബറില്‍ 47 പൗണ്ട് കൂടി വര്‍ധിക്കുന്നു; കസ്റ്റമര്‍മാരുടെ  ശരാശരി ബില്‍ പ്രതിവര്‍ഷം  1136 പൗണ്ടാകും
യുകെയില്‍ നീതിരഹിതമായ തോതില്‍ എനര്‍ജി ബില്ലുകള്‍ വര്‍ധിക്കുന്നത് എക്കാലത്തെയും സാമൂഹ്യ പ്രശ്‌നമാണ്. ഈ വര്‍ഷം രാജ്യത്തെ അഞ്ച് മില്യണോളം വരുന്ന കുടുംബങ്ങള്‍ക്കാണ് എനര്‍ജി ബില്‍ വര്‍ധനവ് മൂലമുള്ള പ്രതിസന്ധിയുണ്ടാകുന്നത്. അതായത് വരാനിരിക്കുന്ന ഒക്ടോബറില്‍ എനര്‍ജി ബില്‍ വകയില്‍ 47 പൗണ്ടിന്റെ പെരുപ്പമാണുണ്ടാകാന്‍ പോകുന്നത്. കഴിഞ്ഞ ഏപ്രിലില്‍ 58 പൗണ്ടിന്റെ വര്‍ധനവിനെ തുടര്‍ന്നാണ് വീണ്ടും ബില്‍ കുതിച്ചുയരാന്‍ പോകുന്നത്. രണ്ട് വര്‍ധനവും കൂടി കണക്കാക്കുമ്പോള്‍ ഈ വര്‍ഷം മൊത്തം എനര്‍ജി ബില്ലില്‍ 105 പൗണ്ടിന്റെ പെരുപ്പമാണുണ്ടാകാന്‍ പോകുന്നത്.

പുതിയ വര്‍ധനവ് കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്ത് പ്രീപെയ്ഡ് മീറ്ററുള്ള കസ്റ്റമര്‍മാരുടെ ശരാശരി ബില്‍ പ്രതിവര്‍ഷം 1136 പൗണ്ടായിത്തീരും. നിരവധി ദരിദ്ര കുടുംബങ്ങള്‍ക്ക് കടുത്ത തിരിച്ചടിയേകുന്ന വര്‍ധനവാണിത്. ഗ്യാസിനും ഇലക്ട്രിസിറ്റിക്കുമുള്ള മൊത്ത വില പെരുകിയതാണ് വിലയേറാന്‍ കാരണമായിരിക്കുന്നതെന്നാണ് റെഗുലേറ്ററായ ഓഫ്‌ജെം വിശദീകരണം നല്‍കുന്നത്. ബിഗ് സിക്‌സ് എനര്‍ജി കമ്പനികളായ ബ്രിട്ടീഷ് ഗ്യാസ്, എസ്എസ്ഇ, ഇഡിഎഫ്, ഇയോണ്‍, എന്‍പവര്‍, സ്‌കോട്ടിഷ് പവര്‍ എന്നിവ മാറിയ സാഹചര്യത്തില്‍ ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന ഉത്കണ്ഠയുമേറിയിട്ടുണ്ട്.

ബിഗ് സിക്‌സ് എനര്‍ജി കമ്പനികള്‍ അവരുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫുകള്‍ 2018ല്‍ ഒരു വട്ടം വര്‍ധിപ്പിക്കുകയും അത് 11 ദശലക്ഷം കുടുംബങ്ങളെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഉടന്‍ തന്നെ ഈ കമ്പനികള്‍ വീണ്ടും ചാര്‍ജ് വര്‍ധിപ്പിക്കാനൊരുങ്ങുന്നുവെന്ന ഉത്കണ്ഠയാണിപ്പോള്‍ പെരുകിയിരിക്കുന്നത്. എനര്‍ജി പ്രൊവൈഡര്‍മാര്‍ തങ്ങളുടേതായ താരിഫുകള്‍ തീരുമാനിച്ചാല്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന രീതിയിലാണ് പുതിയ പരിധി നിശ്ചയിച്ചിരിക്കുന്നതെന്നാണ് റെഗുലേറ്ററായ ഓഫ്‌ജെം വിശദീകരണം നല്‍കിയിരിക്കുന്നത്.

ഈ വിധത്തിലുള്ള മീറ്ററുകളുള്ള ഉപഭോക്താക്കള്‍ക്ക് ചാര്‍ജ് പെരുകുന്ന വേളയില്‍ മറ്റ് എനര്‍ജി പ്രൊവൈഡറിലേക്കോ താരിഫിലേക്കോ മാറി പെരുപ്പത്തില്‍ നിന്നും രക്ഷപ്പെടാന്‍ അവസരമുണ്ടെന്നാണ് കണ്‍സ്യൂമര്‍ എക്‌സ്പര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചാര്‍ജ് വര്‍ധനവില്‍ നിന്നും ഒഴിഞ്ഞ് മാറാനായി പ്രീപേമെന്റ് കസ്റ്റമര്‍മാര്‍ക്ക് നിലവിലുള്ള മാര്‍ഗം ചെലവ് കുറഞ്ഞ മറ്റൊരു ഡീലിലേക്ക് സ്വിച്ച് ചെയ്യുകയോ അല്ലെങ്കില്‍ തങ്ങളുടെ താരിഫ് അധിക സെക്യൂരിറ്റിയിലേക്ക് ഫിക്‌സ് ചെയ്യുകയാണെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

Other News in this category4malayalees Recommends