മഴക്കെടുതിയില്‍ ആശ്വാസവുമായി ചിക്കാഗോ പെന്തക്കോസ്ത് സഭകളുടെ കൂട്ടായ്മ

മഴക്കെടുതിയില്‍ ആശ്വാസവുമായി ചിക്കാഗോ പെന്തക്കോസ്ത് സഭകളുടെ കൂട്ടായ്മ

ചിക്കാഗോ: മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന കേരളത്തിലെ തീരപ്രദേശ ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് അടിയന്തര സഹായം എത്തിക്കുവാന്‍ ഫെല്ലോഷിപ്പ് ഓഫ് പെന്തക്കോസ്തല്‍ ചര്‍ച്ചസ് ഇന്‍ ചിക്കാഗോ തീരുമാനമെടുത്തതായി കണ്‍വീനര്‍ പാസ്റ്റര്‍ ജിജു ഉമ്മന്‍ അറിയിച്ചു. ഗുഡ്‌ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റിയുമായി ചേര്‍ന്നാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്.ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലും ഒറ്റപ്പെട്ട് ഭവനങ്ങളില്‍ കഴിയുന്നവര്‍ക്കും ഇതോടനുബന്ധിച്ച് ആദ്യ ഗഡുവായ ധനസഹായം വിതരണം ചെയ്യും. ഓഗസ്റ്റ് 19ന് ആലപ്പുഴയിലും കോട്ടയത്തുമായി നടക്കുന്ന സഹായ വിതരണത്തില്‍ ഫെല്ലോഷിപ്പിന്റെ പ്രതിനിധിയായി പാസ്റ്റര്‍ ബിജു വില്‍സണ്‍ പങ്കെടുക്കും.


ചിക്കാഗോയ്ക്കുപുറമെ ന്യൂയോര്‍ക്ക് ഉള്‍പ്പടെയുള്ള മറ്റുചില സ്ഥലങ്ങളില്‍ നിന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായവുമായി സുമനസ്സുകള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നു ഗുഡ്‌ന്യൂസ് എഡിറ്റര്‍ സി.വി. മാത്യു പറഞ്ഞു. പദ്ധതിയില്‍ പങ്കാളികളാകുവാന്‍ താത്പര്യമുള്ളവര്‍ക്ക് ഗുഡ്‌ന്യൂസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ നമ്പര്‍ (യു.എസ്.എ) 1 646 750 6924.

കുര്യന്‍ ഫിലിപ്പ് അറിയിച്ചതാണിത്.

Other News in this category4malayalees Recommends