ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി ; ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു ; പെരിയാര്‍ നദികളില്‍ വെള്ളം പൊങ്ങിയതോടെ ജാഗ്രതാ നിര്‍ദ്ദേശം

ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി ; ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു ; പെരിയാര്‍ നദികളില്‍ വെള്ളം പൊങ്ങിയതോടെ ജാഗ്രതാ നിര്‍ദ്ദേശം
ഡാമിലേക്കുള്ള നീഴൊഴുക്കു ശക്തമായ സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. നിലവില്‍ 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. എല്ലാ ഷട്ടറുകളും 40 സെന്റിമീറ്ററാണ് ഉയര്‍ത്തിക്കിരുന്നത്. ഇതോടെ സെക്കന്‍ഡില്‍ ഒന്നേകാല്‍ ലക്ഷം ലീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുകയാണ്. മഴ ശക്തമായതും ഡാമിലേക്കുള്ള നീഴൊഴുക്കു വര്‍ധിച്ചതും കാരണം ഇന്നലെ തന്നെ കെഎസ്ഇബി ജില്ലയില്‍ റെഡ് അലേര്‍ട്ട് നല്‍കിയിരുന്നു. ഇന്നലെ അര്‍ധരാത്രി 2400.38 അടിയായിരുന്നു ജലനിരിപ്പ് ഇന്ന് രാവിലെ ആറോടെ 2400.94 അടിയായി വര്‍ധിച്ചു.

ചെറുതോണി ഡാമിന്റെ താഴത്തുള്ളവരും ചെറുതോണി പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ജീവന്‍ ബാബു അറിയിച്ചു. ഇത് ഒരു ട്രയല്‍ റണ്‍ ആണ് യാതൊരു പരിഭ്രാന്തിയുടെയും ആവശ്യമില്ല. പുഴയില്‍ ഇറങ്ങറുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതും നീരൊഴുക്ക് വര്‍ധിച്ചിരിക്കുന്നതും ഡാം തുറക്കുന്നത് അനിവാര്യമാക്കുകയാണ്. സാധാരണ കാലവര്‍ഷ സമയത്ത് ഇടുക്കി ഡാമില്‍ ജലനിരപ്പ് ഇത്ര ഉയരാറില്ല. 26 വര്‍ഷം മുന്‍പാണ് ഡാം ഇതിനു മുന്‍പ് തുറന്നത്.

Other News in this category4malayalees Recommends