മലവെള്ളപ്പാച്ചിലില്‍ ശിരസ്സിലാത്ത മൃതദേഹം ഒഴുകിവന്നു ; സ്ത്രീയുടേതെന്ന് സംശയം

മലവെള്ളപ്പാച്ചിലില്‍ ശിരസ്സിലാത്ത മൃതദേഹം ഒഴുകിവന്നു ; സ്ത്രീയുടേതെന്ന് സംശയം
തൊടുപുഴ ; ഇടുക്കിയില്‍ കനത്ത മലവെള്ളപപാച്ചിലില്‍ ശിരസ്സിലാത്ത മൃതദേഹം ഒഴുകിവന്നു. സ്ത്രീയുടേത് എന്നു കരുതുന്ന മൃതദേഹത്തില്‍ ഉടലും കൈകളും മാത്രമാണ് ഉണ്ടായിരുന്നത്. ഇടുക്കി കുഞ്ചിത്തണ്ണിയ്ക്ക് സമീപം മുതിരപ്പുഴയാറില്‍ എല്ലക്കല്‍ പാലത്തിന് സമീപം ഒഴുകിയെത്തിയ മൃതദേഹമാണ് കരയ്ക്ക് അടുപ്പിച്ചത്.

കുഞ്ചിത്തണ്ണിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് മൃതദേഹം ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് തൊട്ടിയും കയറുമുപയോഗിച്ച് മൃതദേഹം തടഞ്ഞുനിര്‍ത്തി രാജക്കാട് സ്‌റ്റേഷനില്‍ വിവരമറിയിച്ചു.

പോലീസെത്തിയ ശേഷമാണ് മൃതദേഹം കരയ്ക്ക് അടുപ്പിച്ചത്. ജീര്‍ണ്ണിച്ചു തുടങ്ങിയ അവസ്ഥയിലായിരുന്നു. ശരീര ഭാഗം ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിനായി ഫോറന്‍സിക് പരിശോധനയ്ക്കായി ശരീര ഭാഗം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം ഇവിടെ നിന്നും രണ്ടു കിലോമീറ്റര്‍ മുകളില്‍ യുവതിയുടേതെന്ന് കരുതുന്ന ഇടതുകാല്‍ കിട്ടിയിരുന്നു. ഇതും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു .

Other News in this category4malayalees Recommends