പേരക്കുട്ടിയ്ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ യുവാവിനെ മുത്തശ്ശി വെടിവച്ച് വീഴ്ത്തി

പേരക്കുട്ടിയ്ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ യുവാവിനെ മുത്തശ്ശി വെടിവച്ച് വീഴ്ത്തി
പേരക്കുട്ടിക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ യുവാവിനെ മുത്തശ്ശി വെടിവച്ച് വീഴ്ത്തി. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം. സൈക്കിളില്‍ എത്തിയ യുവാവ് വീടിന്റെ മുന്‍പില്‍ നിന്നും നഗ്‌നത

പ്രദര്‍ശിപ്പിക്കുകയായിരുന്നു. യുവാവിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും അനുസരിക്കാതെ വന്നതോടെ തന്റെ പക്കല്‍ തോക്ക് ഉള്ള കാര്യം പറഞ്ഞു.

യുവാവ് ഇതും പരിഗണിക്കാതെ വന്നതോടെയാണ് പ്രകോപിതയായ മൂത്തശ്ശി വെടിയുതിര്‍ത്തത്. വീടിന് മുന്നില്‍ ഇരിക്കുകയായിരുന്നു മുത്തശ്ശി ഗ്രാനി ജീനും പതിനാലുകാരിയായ പേരക്കുട്ടിയും. റോഡില്‍ സൈക്കിള്‍ നിര്‍ത്തിയ യുവാവ് വീട്ടിലേക്ക് വരുന്നത് കണ്ടതോടെ പേരക്കുട്ടിയുമൊന്നിച്ച് വീടിന് അകത്തേക്ക് കയറി. എന്നാല്‍ യുവാവ് കതകിന് മുന്നില്‍ എത്തി നഗ്‌നത പ്രദര്‍ശനം ആരംഭിക്കുകയായിരുന്നു. വീടിന്റെ മുന്നില്‍ നിന്ന് മാറിപ്പോകാന്‍ പറഞ്ഞതോടെ യുവാവ് പാന്റ്‌സ് മുഴുവന്‍ അഴിച്ച് മാറ്റിയെന്ന് ജീന്‍ പിന്നീട് പോലീസിന് മൊഴി നല്‍കി.

ഇതിന് ശേഷമാണ് മുത്തശ്ശി ഗ്രാനി ജീന്‍ വെടിയുതിര്‍ത്തത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെച്ചത് ഭയപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ മാത്രമാണെന്ന് ജീന്‍ പറഞ്ഞു. ജീന്‍ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റോഡിലൂടെ നഗ്‌നനായി ഓടിയതിന് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് താക്കീത് നല്‍കി വിട്ടയച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്.

Other News in this category4malayalees Recommends