ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രണ്ടര വയസ്സുകാരി മസ്തിഷ്‌ക ജ്വരം പിടിപെട്ട് മരിച്ചു

ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രണ്ടര വയസ്സുകാരി മസ്തിഷ്‌ക ജ്വരം പിടിപെട്ട് മരിച്ചു
തിരുവണ്ടൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രണ്ടര വയസ്സുകാരി മസ്തിഷ്‌ക ജ്വരം പിടിപെട്ട് മരിച്ചു. സുനില്‍അനുപമ ദമ്പതികളുടെ മകള്‍ നിവേദ്യയാണ് മരിച്ചത്.ക്യാമ്പിലെത്തുമ്പോള്‍ കുട്ടിക്ക് പനിയുണ്ടായിരുന്നു. പനി ശക്തിപ്രാപിച്ച് സംസാരശേഷി നഷ്ടമായതോടെ അടൂരിലുള്ള ബന്ധുവിന്റെ വീടിനു സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പനികുറയാത്തത് കാരണം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കുട്ടിയെ മാറ്റി. ഇവിടെ നിന്നാണ് കുട്ടിക്ക് മസ്തിഷ്‌ക ജ്വരമാണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കു വേണ്ടി തിരുവനന്തപുരം കിംസ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെ വെച്ചാണ് കുട്ടി മരണപ്പെടുന്നത്. ചെങ്ങന്നൂരില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ കുട്ടിയുടെ മൃതദേഹം വീട്ടില്‍ സംസ്‌ക്കരിക്കാനാണ് തീരുമാനം.

Other News in this category4malayalees Recommends