യുഎഇയില്‍ സ്വര്‍ണ്ണ വില കുത്തനെ ഇടിഞ്ഞു ; ജ്വല്ലറികളില്‍ തിരക്ക്

യുഎഇയില്‍ സ്വര്‍ണ്ണ വില കുത്തനെ ഇടിഞ്ഞു ; ജ്വല്ലറികളില്‍ തിരക്ക്
യുഎഇയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞതോടെ ജ്വല്ലറികളില്‍ വന്‍ തിരക്ക്. 22 ക്യാരറ്റ് ഗ്രാമിന് 136 ദിര്‍ഹം 75 ഫില്‍സാണ് ഇന്നലത്തെ നിരക്ക്. രണ്ടാഴ്ച മുമ്പ് 133 ദിര്‍ഹം 50 ഫില്‍സ് വരെ താഴ്ന്നിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷം ഏറ്റവും കുറഞ്ഞ വിലയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. 2014 ലാണ് സ്വര്‍ണവില റെക്കോര്‍ഡിലേക്ക് ഉയര്‍ന്നത്. അന്ന് 22 ക്യാരറ്റ് ഗ്രാമിന് 206 ദിര്‍ഹം വരെ ഉയര്‍ന്നു. നാലു വര്‍ഷത്തിനിപ്പുറം 69.25 ദിര്‍ഹത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.

അമേരിക്കന്‍ സാമ്പത്തിക രംഗത്തെ മുന്നേറ്റമാണ് ആഗോള തലത്തില്‍ സ്വര്‍ണവില കുറയാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ഡോളര്‍ കരുത്ത് പ്രാപിച്ചതോടെ ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുകയാണ്. ദിര്‍ഹം ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് കറന്‍സികള്‍ക്കും ഉയര്‍ന്ന വിനിമയ മൂല്യമാണ് ആളുകള്‍ക്ക് ലഭിക്കുന്നത്. ഈ പ്രവണത തുടരാന്‍ തന്നെയാണ് സാധ്യതയും.

Other News in this category4malayalees Recommends