ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ മൂലം യുഎസിലെ ബിസിനസുകള്‍ക്ക് കടുത്ത വെല്ലുവിളിയെന്ന് കമ്പനികളുടെ മുന്നറിയിപ്പ്; ഹോസ്പിറ്റലുകള്‍, ഹോട്ടലുകള്‍, ടെക്‌നോളി കമ്പനികള്‍, മറ്റ് ബിസിനസുകള്‍ എന്നിവ വിദേശതൊഴിലാളികളില്ലാതെ പൂട്ടല്‍ ഭീഷണിയില്‍

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ മൂലം യുഎസിലെ ബിസിനസുകള്‍ക്ക് കടുത്ത വെല്ലുവിളിയെന്ന് കമ്പനികളുടെ മുന്നറിയിപ്പ്; ഹോസ്പിറ്റലുകള്‍, ഹോട്ടലുകള്‍, ടെക്‌നോളി കമ്പനികള്‍, മറ്റ് ബിസിനസുകള്‍ എന്നിവ വിദേശതൊഴിലാളികളില്ലാതെ പൂട്ടല്‍ ഭീഷണിയില്‍
നിയമാനുസൃതമായ കുടിയേറ്റത്തെ പോലും പരിമിതപ്പെടുത്തുന്ന ട്രംപിന്റെ നീക്കത്തിലൂടെ രാജ്യത്തെ ബിസിനസുകള്‍ക്ക് കടുത്ത വെല്ലുവിളിയുണ്ടായിരിക്കുന്നുവെന്ന് ആരോപിച്ച് യുഎസിലെ കമ്പനികള്‍ രംഗത്തെത്തി. വിദേശ തൊഴിലാളികള്‍ രാജ്യത്തേക്ക് ഒഴുകുന്നതിന് തടയിടുന്നതിനായി ട്രംപ് ഭരണകൂടം സമീപകാലത്ത് കണ്ട ഏറ്റവും കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളുമാണ് ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്.ഇതിനായായാണ് നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് മേല്‍ കടുത്ത നടപടികളെടുക്കുമ്പോള്‍ തന്നെ നിയമപരമായ കുടിയേറ്റത്തിനും ട്രംപ് കൂച്ചുവിലങ്ങിടുന്നത്.

ഇതിന്റെ ഭാഗമായി ഗവണ്‍മെന്റ് കൂടുതല്‍ വര്‍ക്ക് വിസകള്‍ നിഷേധിക്കുകയും അപേക്ഷകരോട് അധിക വിവരങ്ങള്‍ ബോധിപ്പിക്കണമെന്ന കടുത്ത വ്യവസ്ഥകള്‍ വയ്ക്കുകയും ചെയ്യുന്നുണ്ട്. അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ സമയം വൈകിപ്പിക്കലെടുക്കുകയും ചെയ്യുന്നുണ്ട്.ട്രംപിന്റെ ഇത്തരം കടുത്ത നടപടികളെ തുടര്‍ന്ന് വിദേശജോലിക്കാരെ ലഭിക്കാതായിരിക്കുന്നുവെന്നും തല്‍ഫലമായി തങ്ങളുടെ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്താന്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നുമാണ് ഹോസ്പിറ്റലുകള്‍, ഹോട്ടലുകള്‍, ടെക്‌നോളി കമ്പനികള്‍, മറ്റ് ബിസിനസുകള്‍ തുടങ്ങിയവ ആശങ്ക പ്രകടിപ്പിക്കുന്നത്.

ഫോറിന്‍ ഹയറിംഗുകള്‍ ഇല്ലാതായതോടെ ഹോട്ടലുകള്‍, ലാന്‍ഡ്‌സ്‌കേപ്പിംഗ് തുടങ്ങിയ സീസണല്‍ ഇന്റസ്ട്രികള്‍ കസ്റ്റമര്‍മാര്‍ക്ക് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാനോ അല്ലെങ്കില്‍ തീരെ സര്‍വീസ് നല്‍കാതിരിക്കാനോ നിര്‍ബന്ധിതരായിരിക്കുന്ന ദുരവസ്ഥയുമുണ്ടെന്നും കമ്പനികള്‍ മുന്നറിയിപ്പേകുന്നു.ഇത്തരം കടുത്ത നടപടികള്‍ ട്രംപ് സ്വീകരിക്കുന്നതിന്റെ ദീര്‍ഘകാല പ്രത്യാഘതമായി കഴിവുറ്റ എന്‍ജിനീയര്‍മാര്‍, പ്രോഗ്രാമര്‍മാര്‍ തുടങ്ങിയവര്‍ കാനഡ പോലുള്ള രാജ്യങ്ങളിലേക്ക് പോകുമെന്നാണ് കോര്‍പറേറ്റ് എക്‌സിക്യൂട്ടീവുകള്‍ ആശങ്കപ്പെട്ടിരിക്കുന്നത്.

Other News in this category4malayalees Recommends