യുഎസ്-ഇന്ത്യ ഉഭയകക്ഷി ചര്‍ച്ച 2+2 ഡയലോഗില്‍ നിര്‍ണായകമായ പ്രതിരോധ കരാറുകളില്‍ ഒപ്പ് വയ്ക്കും; ഡ്രോണുകളുടെ വില്‍പന, സാറ്റലൈറ്റ് ഡാറ്റകള്‍ കൈമാറല്‍ തുടങ്ങിയ സുപ്രധാന നീക്കങ്ങള്‍ ധാരണയാകും; ഇരുപക്ഷവും നടത്തുന്ന ഏറ്റവും ഉന്നതതല ചര്‍ച്ച

യുഎസ്-ഇന്ത്യ ഉഭയകക്ഷി ചര്‍ച്ച  2+2  ഡയലോഗില്‍ നിര്‍ണായകമായ പ്രതിരോധ കരാറുകളില്‍ ഒപ്പ് വയ്ക്കും; ഡ്രോണുകളുടെ വില്‍പന, സാറ്റലൈറ്റ് ഡാറ്റകള്‍ കൈമാറല്‍ തുടങ്ങിയ സുപ്രധാന നീക്കങ്ങള്‍ ധാരണയാകും; ഇരുപക്ഷവും നടത്തുന്ന ഏറ്റവും ഉന്നതതല ചര്‍ച്ച
നിര്‍ണായകമായ ഇന്ത്യ-യുഎസ് ഉഭയകക്ഷി ചര്‍ച്ചയായ 2+2 ഡയലോഗില്‍ ഇരു രാജ്യങ്ങളും ഡ്രോണുകളുടെ വില്‍പന, സാറ്റലൈറ്റ് ഡാറ്റകള്‍ കൈമാറല്‍ തുടങ്ങിയ സുപ്രധാന നീക്കങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഈ ആഴ്ചയാണ് ഈ ഹൈലെവല്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി നിരവധി പ്രതിരോധകരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പിടുമെന്ന പ്രതീക്ഷയാണ് ശക്തമായിരിക്കുന്നത്. ഇരു രാജ്യങ്ങളുടെയും സൈന്യങ്ങളെ കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും പ്രദേശത്ത് ചൈനയുടെ ഇടപെടലിനെ പ്രതിരോധിക്കാനും ഈ ചര്‍ച്ചയില്‍ തീരുമാനമാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഈ നയതന്ത്ര നീക്കത്തിന്റെ ഭാഗമായി യുഎസ് ഡിഫെന്‍സ് സെക്രട്ടറി ജിം മാറ്റിസും സെക്രട്ടറി ഓഫ് സ്റ്റേറ്റായ മൈക്ക് പോംപിയോയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങിയവരുമായി സുപ്രധാനമായ ചര്‍ച്ചകള്‍ നടത്തുന്നതായിരിക്കും. ഇത്തരം ചര്‍ച്ച നടത്താന്‍ നേരത്തെ തീരുമാനിച്ചതാണെങ്കില്‍ ഈ വര്‍ഷം ഇത് രണ്ട് പ്രാവശ്യം റദ്ദാക്കുകയായിരുന്നു. രണ്ട് രാജ്യങ്ങളും അടുത്ത കാലത്ത് നടത്തുന്ന ഏറ്റവും ഉന്നത തല ചര്‍ച്ചയെന്ന നിലയിലും കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും യുഎസ് പ്രസിഡന്റ് ട്രംപും കഴിഞ്ഞ വര്‍ഷം അംഗീകരിച്ച ചര്‍ച്ചയെന്ന നിലയിലും 2+2 ഡയലോഗിന് നിര്‍ണായക പ്രാധാന്യമുണ്ട്.

ഈ ചര്‍ച്ചകള്‍ വെറും കെട്ട് കാഴ്ച മാത്രമല്ലെന്നും മറിച്ച് ലോകത്തിലെ ഏറ്റവും പ്രബലരായ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള തോളോട് തോള്‍ ചേര്‍ന്നുള്ള നീക്കമാണെന്നും എക്‌സ്പര്‍ട്ടുകള്‍ എടുത്ത് കാട്ടുന്നു. ഇന്ത്യ യുഎസിന്റെ ശത്രുക്കളായ റഷ്യ, ഇറാന്‍ എന്നിവയോട് പുലര്‍ത്തുന്ന അടുത്ത ബന്ധം പോലും മറന്ന് കൊണ്ടാണ് യുഎസ് ഇത്തരമൊരു ചര്‍ച്ചക്ക് ഇന്ത്യയ്‌ക്കൊപ്പമിരിക്കാന്‍ തയ്യാറായിരിക്കുന്നതെന്നതും ഈ നയതന്ത്ര നീക്കം നിര്‍ണായകമാണ്.

Other News in this category4malayalees Recommends