സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരെ ആരോപണമുന്നയിച്ച് നടി ശ്രീ റെഡ്ഡി

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരെ ആരോപണമുന്നയിച്ച് നടി ശ്രീ റെഡ്ഡി
ക്രിക്കറ്റ് ലോകത്തെ ദൈവം, പെരുമാറ്റത്തില്‍ ഈ ലോകം തന്നെ അംഗീകരിച്ച വിനയവും മാന്യതയും. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. അദ്ദേഹത്തെ കുറിച്ച് ഒരു മോശം അഭിപ്രായം ആരില്‍ നിന്നും ഉയര്‍ന്നിട്ടുമില്ല. ഇപ്പോഴിതാ ആരോപണവുമായി തെന്നിന്ത്യന്‍ നായിക ശ്രീ റെഡ്ഡി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സച്ചിനെതിരെ ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചിരിക്കുന്നത്.'സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന റൊമാന്റിക് വ്യക്തി ഹൈദരാബാദില്‍ വന്ന സമയത്ത് സുന്ദരിയായ പെണ്‍കുട്ടിയുമായി റൊമാന്‍സില്‍ ഏര്‍പ്പെട്ടിരുന്നു.

സമൂഹത്തില്‍ ഉന്നതനായ ചാമുണ്ഡേശ്വര സ്വാമിയാണ് ഇവര്‍ക്ക് നടുവില്‍ പ്രവര്‍ത്തിച്ചത്. വലിയ വ്യക്തികള്‍ക്ക് നന്നായി കളിക്കാനറിയാം. ഞാന്‍ ഉദ്ദേശിച്ചത് പ്രണയമാണ്'. ശ്രീ റെഡ്ഡി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി സച്ചിന്‍ ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ഈ ചടങ്ങില്‍ ചാര്‍മിയും ചാമുണ്ഡേശ്വര്‍ നാഥും പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ശ്രീ റെഡ്ഡിയുടെ ആരോപണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.നടന്മാരായ നാനി, രാഘവ ലോറന്‍സ്, ശ്രീകാന്ത്, സംവിധായകരായ മുരുഗദോസ, സുന്ദര്‍ സി തുടങ്ങിയവര്‍ക്കെതിരേയായിരുന്നു ശ്രീ റെഡ്ഡിയുടെ ലൈംഗികാരോപണങ്ങള്‍ നേരത്തെ ഉണ്ടായിരുന്നത്.Other News in this category4malayalees Recommends