ചാറ്റിങ്ങിലൂടെ പരിചയപ്പെട്ടുവന്നത് ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെ ; രണ്ടാം ഭാര്യ പോലീസിനെ സമീപിച്ചു

ചാറ്റിങ്ങിലൂടെ പരിചയപ്പെട്ടുവന്നത് ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെ ; രണ്ടാം ഭാര്യ പോലീസിനെ സമീപിച്ചു
ബംഗളൂരു സ്വദേശിയായ യുവതിയ്ക്ക് ഫേസ്ബുക്കില്‍ അപരിചിതയായ ഒരു സ്ത്രീയില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് വന്നു. അസ്വാഭാവികമായി ഒന്നും തോന്നാത്തതിനാല്‍ പരിചയപ്പെട്ടു, ചാറ്റും ചെയ്തു. എന്നാല്‍ തന്റെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയാണ് പുതിയ സുഹൃത്തെന്ന് വൈകാതെ യുവതി മനസിലാക്കി.

മുകേഷ് എന്ന വ്യക്തിയുടെ ഭാര്യമാരായിരുന്നു ഇരുവരും. ഭര്‍ത്താവ് രണ്ടുവിവാഹം കഴിച്ചതായി ഇരുവര്‍ക്കും അറിയില്ല. 2013 ല്‍ മൈസൂര്‍ സ്വദേശിനിയെ വിവാഹം ചെയ്ത മുകേഷ് ഇതു മറച്ചുവച്ച് 2017 ല്‍ ബംഗളൂരുവിലെ കോടതി ജീവനക്കാരിയെ വിവാഹം ചെയ്തു. ജോലി സ്ഥലത്ത് നിന്ന് മാറി താമസിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ബംഗളൂരുവില്‍ തന്നെയാണ് യുവതി താമസിച്ചിരുന്നത്. മൈസൂരുവില്‍ അക്കൗണ്ടന്റായ മുകേഷ് ആഴ്ചാവസാനം ബംഗളൂരുവിലെത്തിയിരുന്നതിനാല്‍ യുവതിയ്ക്കും ബന്ധുക്കള്‍ക്കും സംശയം തോന്നിയിരുന്നില്ല .

യുവതി ജോലി ചെയ്യുന്ന കോടതിയിലെ സഹപ്രവര്‍ത്തകര്‍ക്കും കുടുംബത്തിലെ ബന്ധുക്കളില്‍ ചിലര്‍ക്കും മുകേഷിന്റെ ആദ്യ ഭാര്യ റിക്വസ്റ്റ് അയച്ചിരുന്നു. റിക്വസ്റ്റ് ലഭിച്ചവര്‍ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് മുകേഷിന്റെ ഭാര്യയെന്ന് മനസിലായത്. തുടര്‍ന്ന് ബന്ധുക്കള്‍ ചോദ്യം ചെയ്‌തെങ്കിലും വിവാഹ വിവരം ഇയാള്‍ നിഷേധിച്ചു. എന്നാല്‍ ആദ്യ ഭാര്യയെ നേരിട്ടു കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ രണ്ടാം ഭാര്യ പോലീസില്‍ പരാതിപ്പെടുകയായിരുന്നു .

Other News in this category4malayalees Recommends