സൗത്ത് ലണ്ടനിലെ യുവതിയെ കന്യകാത്വപരിശോധനയ്ക്ക് പിടിച്ച് വലിച്ച് കൊണ്ട് പോയ മാതാപിതാക്കളെ പോലീസ് പൊക്കി; പുത്രിയെ കാമുകനൊപ്പം കണ്ടതിന്റെ പേരില്‍ ഇരുവരെയും കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ഇറാനിയന്‍ ദമ്പതികള്‍ക്ക് തടവ് ശിക്ഷ വിധിച്ചേക്കാം

സൗത്ത് ലണ്ടനിലെ യുവതിയെ കന്യകാത്വപരിശോധനയ്ക്ക് പിടിച്ച് വലിച്ച് കൊണ്ട് പോയ മാതാപിതാക്കളെ പോലീസ് പൊക്കി; പുത്രിയെ കാമുകനൊപ്പം കണ്ടതിന്റെ പേരില്‍ ഇരുവരെയും കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ഇറാനിയന്‍ ദമ്പതികള്‍ക്ക് തടവ് ശിക്ഷ വിധിച്ചേക്കാം
മകളെ കാമുകനൊപ്പം വീട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അവര്‍ ഇരുവരെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയ സൗത്ത് ലണ്ടനിലെ ഇറാനിയന്‍ ദമ്പതികളെ പോലീസ് മകളുടെ പരാതിയില്‍ പൊക്കി. വധഭീഷണി മുഴക്കിയതിന് പുറമെ മകളെയും കൂട്ടി ഇവര്‍ ആശുപത്രിയിലെത്തുകയും ബലം പ്രയോഗിച്ച് മകളുടെ കന്യകാത്വപരിശോധന നടത്താന്‍ ഡോക്ടറോട് ആവശ്യപ്പെടുകയും ചെയ്തു. മിട്ര എയ്ഡിയാനി(42),ഭര്‍ത്താവ്അലി സഫറായ് എന്നിവര്‍ക്കെതിരായാണ് പോലീസ് നടപടിയെടുത്തിരിക്കുന്നത്. വേറിട്ട ഈ കേസിന്റെ ട്രയല്‍ ഇന്നലെ കിംഗ്സ്റ്റണ്‍ ക്രൗണ്‍ കോടതിയില്‍ ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ യുവതിയെ അവളുടെ സമ്മതമില്ലാത്തെ കന്യകാത്വപരിശോധനയ്ക്ക് വിധേയയാക്കാനാവില്ലെന്നാണ് ഡോക്ടര്‍ ഹെലന്‍ ലെവിസ് പ്രതികരിച്ചിരുന്നത്. തങ്ങള്‍ മുസ്ലീങ്ങളാണെന്നും തങ്ങള്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണെന്ന് മാധ്യമങ്ങളില്‍ നിന്നും ദിവസവും അറിയാറില്ലേയെന്നും ചോദിച്ച് ദമ്പതികള്‍ ഈ ഡോക്ടറെയും ഭീഷണിപ്പെടുത്തി വെര്‍ജിനിറ്റി ടെസ്റ്റ് ചെയ്യാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു. എന്നിട്ടും ഡോക്ടര്‍ അതിന് വഴങ്ങാതിരിക്കുകയായിരുന്നു.

ഇന്നലത്തെ വിചാരണയില്‍ കോടതിയിലെത്തി ആ ഡോക്ടര്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ ബോധിപ്പിച്ചിരിക്കുന്നത്. മുസ്ലീങ്ങളായ തങ്ങള്‍അപകടകാരികളാണെന്നും അതിനാല്‍ തങ്ങളുടെ മകളുമായുള്ള ബന്ധം ഒഴിഞ്ഞ് പോകുന്നതാണ് നല്ലതെന്ന് കാമുകനായ ബെയ്ലെ മാര്‍ഷല്‍-ടെല്‍ഫര്‍ എന്ന 18കാരനെയും ഈ ദമ്പതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. സോഫിയയുെേട പിതാവ് അലി വലിയ കറിക്കത്തിയെടുത്ത് കാട്ടിയാണ് കാമുകനെതിരെ വധഭീഷണി മുഴക്കിയിരുന്നതെന്നും പരാതിയില്‍ എടുത്ത് കാട്ടിയിട്ടുണ്ട്.യുവതിക്കൊപ്പം ജോലി ചെയ്യുന്നയാളാണീ കാമുകന്‍.

പരമ്പരാഗത മുസ്ലീം ആചാരങ്ങളില്‍ നിന്നും തീരെ വ്യതിചലിക്കാത്ത കുടുംബത്തിലാണ് താന്‍ വളര്‍ന്നതെന്നും താനും ആ ചെറുപ്പക്കാരനും തമ്മില്‍ പ്രണയമാണെന്ന് മനസിലാക്കിയ രക്ഷിതാക്കള്‍ തങ്ങളെ അകറ്റാന്‍ വധഭീഷണി മുഴക്കുകയായിരുന്നുവെന്ന് സോഫിയ കോടതിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സൗത്ത് ലണ്ടനിലെ വാന്‍ഡ്സ് വര്‍ത്തിലെ ഇറാനിയന്‍ ദമ്പതികളുടെ പാര്‍പ്പിടത്തില്‍ വച്ച് സോഫിയയും മാര്‍ഷലും അടുത്തിടപഴകുമ്പോള്‍ സോഫിയയുടെ അമ്മ പെട്ടെന്ന് കുതിച്ചെത്തുകയും ബന്ധം കണ്ടുപിടിക്കുകയുമായിരുന്നുവെന്ന് പ്രോസിക്യൂട്ടറായ ഡേവിഡ് പോവാല്‍ ബോധിപ്പിച്ചു.


Other News in this category4malayalees Recommends